തിരുവനന്തപുരം: തൻറെ ഇന്ത്യൻ ആർമി പ്രണയ കഥ വിവാദത്തിലായതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് ബിഗ്ബോസ് താരം അനിയൻ മിഥുൻ. മിഥുൻ പറഞ്ഞ കാര്യങ്ങൾ തള്ളി മോഹൻലാലും മേജർ രവിയുമടക്കം രംഗത്ത് വന്നിരുന്നു. ഇത്തരത്തിൽ ഒരു വനിതാ കമാണ്ടോ സേനയിൽ ഇല്ലെന്ന് ഷോയിൽ മോഹൻലാൽ ആവർത്തിക്കുയും ചെയ്തിരുന്നു. ഇതിന് പിന്നാലെ താൻ പറഞ്ഞതിന് ക്ഷമ ചോദിച്ചിരിക്കുകയാണ് മിഥുൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ എപ്പിസോഡ് കഴിഞ്ഞപ്പോൾ എനിക്ക് പോകണം എന്നാണ് എൻറെ മനസ്സിൽ, ഇതിൽ പേഴ്സണലി എല്ലാവരോടും സോറി പറയണമെന്ന് തോന്നി ബിഗ്ബോസിനോടായാലും, ലാലേട്ടനോടായാലും ഇന്ത്യൻ ആർമി എന്ന വലിയ ഫോഴ്സിനോടായാലും സോറി പറയുന്നു.ഞാൻ പറയാൻ പാടില്ലാത്ത കുറേ കാര്യങ്ങൾ ഇവിടെ പറഞ്ഞു എന്ന് എനിക്കറിയാം.ഇത് ഇന്ത്യൻ ആർമി പോലുള്ള ഒരു വലിയ ഫോഴ്സിന് എത്ര ഷെയിം ആണെന്ന് എനിക്ക് നന്നായി അറിയാം എന്നും അനിയൻ പറയുന്നു.


ALSO READ: അനിയൻ മിഥുന്റെ വുഷു കഥയും വ്യാജമാണ്; കഥ ഒടുവിൽ ബിഗ്‌ബോസിൽ പൊളിഞ്ഞു വീണു- സന്ദീപ് വാര്യർ


ഇതുമായി ബന്ധപ്പെട്ട് ബിജെപി വക്താവ് സന്ദീപ് വാര്യരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അനിയൻ മിഥുൻറെ വുഷു കഥയും വ്യാജമാണെന്നും ഇത് സംബന്ധിച്ച് വുഷു അസോസിയേഷൻ ഭാരവാഹികളോട് സംസാരിച്ചിരുന്നെന്നും സന്ദീപ് വാര്യരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.ജമ്മു കാശ്മീരിൽ ട്രെയിനിംഗ് ക്യാമ്പിൽ വെച്ച് താനൊരു വനിതാ പാരാ കമാണ്ടോയുമായി പ്രണയത്തിൽ ആയിരുന്നെന്നും അവൾ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമടക്കം അനിയൻ മിഥുൻ ബിഗ്ബോസ് ഷോയിൽ പറഞ്ഞിരുന്നു.ഇത് ചോദ്യങ്ങൾക്കും വിമർശനങ്ങളും വഴിവച്ചു. കഴിഞ്ഞ ദിവസം മോഹൻലാൽ വന്ന് അങ്ങനെ ഒരാൾ ഇല്ലെന്ന് പറഞ്ഞിരുന്നു. മോഹൻലാൽ എന്തൊക്കെ പറഞ്ഞിട്ടും തിരുത്തി പറയാതെ തന്റെ തീരുമാനത്തിൽ തന്നെ മിഥുൻ ഉറച്ചുനിന്നു.


അതേസമയം അനിയൻ മിഥുൻ ഫേയ്ക്ക് ആണെന്നും ഇത്രയും വലിയ റീച്ചുള്ള ബി​ഗ് ബോസ് പോലൊരു ഷോയിൽ കയറി നിന്നു കൊണ്ട് ഇന്ത്യൻ ആർമിയെ കുറിച്ചും അതിൽ ഇല്ലാത്ത കാര്യങ്ങളെ ഉണ്ടെന്ന് വരുത്തി തീർത്തു. ഈ വ്യക്തിയെ നമ്മൾ ഒഫീഷ്യൽ ആയിട്ട് വിളിപ്പിച്ച് കഴിഞ്ഞാൽ എന്താകുമെന്ന് അറിയില്ല. കാരണം ലാലേട്ടന്റെ നാല് ചോദ്യങ്ങൾ ആയാൾക്ക് താങ്ങാൻ പറ്റിയില്ല. ബോധം കെട്ട് വീണ് പോയി. തന്നെ ഇത് സംബന്ധിച്ച് വ്യക്തതക്കായി ലാൽ വിളിച്ചിരുന്നെന്നും മേജർ രവി പറഞ്ഞു. ഇതിൻറെ നിയമനടപടികളുമായി മുന്നോട്ട് പോയാൽ പുള്ളി ഫിനിഷാണെന്നും മേജർ രവി സീ മലയാളം ന്യൂസിനോട് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.