പതിവ് തെറ്റിച്ച് ബി​ഗ് ബോസ് സീസൺ 5ൽ ഈ ആഴ്ച മോഹൻലാൽ നേരത്തെ എത്തിയിരിക്കുകയാണ്. സാധാരണ ശനിയും ഞായറും ആണ് മോഹൻലാൽ എത്തുന്നത്. എന്നാൽ ജപ്പാൻ ടൂർ പോകുന്നതിനാൽ അദ്ദേഹം ഈ ആഴ്ച നേരത്തെ എത്തിയിരിക്കുകയാണ്. ഇന്നലത്തെ (ഏപ്രിൽ 19) എപ്പിസോഡിൽ മോഹൻലാൽ എത്തി മത്സരാർത്ഥികളെ കൊണ്ട് ഒരു ഫൺ ​ഗെയിം കളിപ്പിക്കുകയുണ്ടായി. മോഹൻലാൽ ചില വാക്കുകൾ പറയുകയും അതിന് യോജിച്ച ആളുകൾക്ക് മാല അണിയിക്കുകയും വേണം, അതായിരുന്നു ​ഗെയിം. അവാർഡ് ദാനം പോലെ എന്നാണ് മോഹൻലാൽ ​ഗെയിമിനെ വിശേഷിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബെസ്റ്റ് കള്ളക്കരച്ചിൽ അവാർഡ് ആർക്ക് കൊടുക്കും എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ കൂടുതൽ പേരും മാലയിട്ടത് ​ഗോപികയ്ക്കാണ്. ​ഗോപികയുടെ അടുത്ത സുഹൃത്തുക്കളായ സാ​ഗർ, ജുനൈസ് എന്നിവരും ​ഗോപികയ്ക്കാണ് മാലയിട്ടത്. മാലയിട്ട ശേഷം അതിനുള്ള കാരണവും വ്യക്തമാക്കണമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഇത് പ്രകാരം എല്ലാവരും തങ്ങൾ എന്ത് കൊണ്ട് ബെസ്റ്റ് കള്ളക്കരച്ചിലിന് ​ഗോപികയ്ക്ക് മാലയിട്ടു എന്നുള്ളത് പറഞ്ഞു. ​ഗോപികയ്ക്ക് മാലയിട്ടു കൊണ്ട് ജുനൈസ് പറഞ്ഞതാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. "നിങ്ങൾ വെറും നടിയല്ല...മഹാനടി" ആണെന്നായിരുന്നു ജുനൈസ് ​ഗോപികയെ കുറിച്ച് പറഞ്ഞത്. 


Also Read: 'ഞാൻ കണ്ടതാ സാറേ'; അണിയറയിൽ ഒരുങ്ങുന്നത് അടുത്ത കോർട്ട് ഡ്രാമയോ? ഇന്ദ്രജിത് ചിത്രത്തിന്റെ ഫസ്റ്റലുക്ക്


ബെസ്റ്റ് കുരുട്ട് ബുദ്ധി അവാര്‍ഡ് ലഭിച്ചതും ഗോപികയ്ക്ക് തന്നെയായിരുന്നു. സാഗര്‍, ലെച്ചു, ജുനൈസ്, ശ്രുതി ലക്ഷ്‍മി, സെറീന, അഖില്‍ മാരാര്‍, സെറീന തുടങ്ങിയവരാണ് കുരുട്ടുബുദ്ധിക്ക് ​ഗോപികയ്ക്ക് മാലയിട്ടത്. ബി​ഗ് ബോസ് പോലും നിന്നെ ആദരിച്ചതാണ് എന്ന് പറഞ്ഞായിരുന്നു അഖിൽ മാരാർ ​ഗോപികയ്ക്ക് മാലയിട്ടു കൊടുത്തത്. കൗശലിക്കാരി അവാര്‍ഡ് ​ഗോപികയ്ക്ക് ബി​ഗ് ബോസ് നേരത്തെ നൽകിയിരുന്നു. 


വെള്ളപൂശൽ, കുത്തിത്തിരിപ്പ്, സിസിടിവി, സ്വപ്നജീവി, സുഖിപ്പിക്കൽ തുടങ്ങി വ്യത്യസ്ത ടൈറ്റിലുകൾ ഓരോരുത്തർക്കും കിട്ടി. അതിനിടെ ഇന്നലെ വൈൽഡ് കാർഡ് എൻട്രിയായി സംവിധായകൻ ഒമർ ലുലു ബി​ഗ് ബോസിൽ എത്തിയിരുന്നു. സിനിമയ്ക്ക് ഓഡിഷൻ ചെയ്യുന്നതിനായാണ് ഒമർ ലുലു എത്തിയതെന്നാണ് മോഹൻലാൽ മത്സരാർത്ഥികളോട് പറഞ്ഞത്. വൈൽഡ് കാർഡ് എൻട്രിയായി ഒമർ ലുലു കൂടി എത്തിയതോടെ ഇനി കളി കൂടുതൽ രസകരവും ശക്തവുമാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ പിന്തുണച്ച് നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. 


അതേസമയം ഇന്നത്തെ എപ്പിസോഡിൽ എവിക്ഷൻ നടക്കുമെന്നാണ് പ്രോമോ സൂചിപ്പിക്കുന്നത്. വിഷ്ണു, ലെച്ചു, ​ഗോപിക എന്നിവരാണ് എവിക്ഷനിലുള്ളത്. ഇവരിൽ ആരൊക്കെ പുറത്തുപോകും, ആരൊക്കെ നിൽക്കും എന്നത് കണ്ടറിയാം. ​ഗോപിക പുറത്തായി എന്ന തരത്തിൽ സോഷ്യൽ മീഡിയ പേജുകളിൽ അഭ്യൂഹങ്ങൾ വരുന്നുണ്ട്. എന്നാൽ ചിലപ്പോൾ ആരെയും പുറത്താക്കിയില്ലെന്നും വരാം. അതറിയാൻ പ്രേക്ഷകർ കാത്തിരിക്കണം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.