Bigg Boss Malayalam 5 : ബിഗ് ബോസ് വീട് വീണ്ടും ഇളകുമോ? അടുത്ത രണ്ട് പഴയ പുലികളുമെത്തി
Bigg Boss Malayalam Season 5 Updates : നേരത്തെ ഇത്തരത്തിൽ ഷോയിലേക്ക് വീണ്ടുമെത്തിയ ഡോ. റോബിൻ രാധാകൃഷ്ണനെ ബിഗ് ബോസ് പുറത്താക്കിയിരുന്നു
മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അതിന്റെ പത്താം ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സമാധാന പൂർവ്വമായ ഒമ്പതാമാഴ്ച പൂർത്തിയാക്കിയ ഷോയിൽ ഇനിയും വരാനാരിക്കുന്നത് ദിവസങ്ങൾ അത്രകണ്ട സമാധാനപരമായിരിക്കില്ല എന്ന സൂചനയാണ് ഷോയുടെ ഏറ്റവും പുതിയ പ്രൊമോ നൽകുന്നത്. മത്സരം ഒന്നും കൂടി കൊഴുപ്പിക്കുന്നതിനായി മുൻ സീസണങ്ങളിലെ വമ്പന്മാരെ ഒന്നും കൂടി ബിഗ് ബോസ് വീട്ടിലേക്കെത്തിക്കുയാണ് അണിയറ പ്രവർത്തകർ. നേരത്തെ ഷോയിലെ മുൻ താരങ്ങളായിരുന്ന ഡോ. റോബിൻ രാധാകൃഷ്ണനെയും രജിത്ത് കുമാറിനെയും അണിയറപ്രവർത്തകർ ബിഗ് ബോസ് വീട്ടിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് രണ്ട് താരങ്ങളും കൂടി ബിഗ് ബോസ് വീട്ടിലെത്തിച്ചേർന്നിരിക്കുന്നത്.
നാലും മൂന്നും സീസണുകളിൽ ഗെയിം ചേഞ്ചറുകളായി വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് വീട്ടിലെത്തിയ റിയാസ് സലീം, ഫിറാസ് ഖാനെയുമാണ് അണിയറ പ്രവർത്തകർ ഷോയിലേക്ക് വീണ്ടുമെത്തിച്ചിരിക്കുന്നത്. വീക്കിലി ടാസ്കിനോട് അനുബന്ധിച്ചാണ് ഇരുവരെയും ഷോയിലേക്ക് വീണ്ടുമെത്തിച്ചിരിക്കുന്നത്. ഇത്തവണ കോടതി ടാസ്കാണ് വീക്കിലി ടാസ്കിൽ മത്സരാർഥികൾക്ക് ബിഗ് ബോസ് നൽകിയിരിക്കുന്നത്. റിയാസും ഫിറോസും ടാസ്കിന്റെ ജഡ്ജിമാരായിട്ടാകും ഷോയിലേക്ക് വീണ്ടും പരിഗണിക്കപ്പെട്ടിരിക്കുക.
ALSO READ : Hridayahariyaya Pranaya Kadha: രതീഷ് ബാലകൃഷ്ണൻ പൊതുവാളിൻ്റെ 'ഹൃദയഹാരിയായ പ്രണയ കഥ' ആരംഭിച്ചു
നേരത്തെ ഷോ 50 ദിവസം പിന്നിട്ടപ്പോഴാണ് ഡോ. റോബിൻ രാധാകൃഷ്ണനെയും രജിത്ത് കുമാറിനെയും ബിഗ് ബോസ് വീട്ടിലെത്തിച്ചത്. ബിഗ് ബോസ് ഹോട്ടൽ എന്ന വീക്കിലി ടാസ്കിലേക്ക് അതിഥികളായിട്ടാണ് റോബിനും രജിത്ത് കുമാറും ഷോയുടെ അഞ്ചാം സീസണിലേക്ക് പ്രവേശനം ലഭിച്ചത്. എന്നാൽ ബിഗ് ബോസ് വീട്ടിലെത്തി ഷോയ്ക്കെതിരെ പ്രവർത്തിച്ച റോബിനെ അണിയറ പ്രവർത്തകർ ഷോയിൽ നിന്നും പുറത്താക്കിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ റോബിൻ ഷോയ്ക്ക് പുറത്ത് വന്ന് ബിഗ് ബോസിനെതിരെ രംഗത്ത് വന്നിരുന്നു.
പത്താം ആഴ്ചിയിലേക്ക് പ്രവേശിച്ച ബിഗ് ബോസിന്റെ ഈ ആഴ്ചയിലെ നോമിനേഷൻ പട്ടിക പുറത്ത് വന്നിരിക്കുകയാണ്. നാദിറ, അനു, അഖിൽ മാരാർ, റെനീഷ റഹ്മാൻ, അനിയൻ മിഥുൻ, ജുനൈസ്, ഷിജു ഖാൻ, സെനീന എന്നിവരാണ് പത്താം ആഴ്ചയിലെ എവിക്ഷൻ നടപടികൾക്ക് ഷോയിലെ മത്സരാർഥികൾ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഒമ്പതാം ആഴ്ചയിലെ മോശം പ്രകടനത്തെ തുടർന്ന് ഷിജു ഖാനും സെറീനയും നേരിട്ട് എവിക്ഷൻ ഘട്ടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. വീക്കില ടാസ്കിൽ ജയിച്ച റിനോഷ് ജോർജിനെയും പത്താം ആഴ്ചയിലെ ക്യാപ്റ്റനായ ശോഭ വിശ്വനാഥിനെയും ആർക്കും നോമിനേറ്റ് ചെയ്യാൻ സാധിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...