Bigg Boss Malayalam Season 5: `അതിന്റെ അർത്ഥം ഡിക്ഷ്ണറിയിൽ പോയി നോക്ക്!` സെറീന-ഗോപിക വാക്പോര് എന്തിനായിരുന്നു?
സെറീന മോശം അർത്ഥത്തിലല്ല അത് പറഞ്ഞതെന്ന് മറ്റുള്ളവര്‍ ഗോപികയെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിൽ അവർ അത് കേൾക്കാൻ തയാറാകുന്നില്ല.
ബിഗ് ബോസ് സീസൺ 5ന് ഇതിനോടകം തന്നെ ഒരു വലിയ ആരാധകവൃന്ദം വന്നു കഴിഞ്ഞു. ഈ സീസണിലെ ഓരോ മത്സരാർത്ഥികൾക്കും നിരവധി ആരാധകരുണ്ട് ഇപ്പോൾ. രണ്ടാമത്തെ ആഴ്ചയുടെയും അവസാനത്തോട് അടുക്കുമ്പോൾ വഴക്കിനും ബഹളത്തിനും യാതൊരു കുറവുമില്ല ബിഗ് ബോസ് വീട്ടിൽ. ഓരോ ദിവസവും ഓരോ കാരണങ്ങൾ ഉണ്ടാകും. ആദ്യത്തെ ആഴ്ചയിൽ അധികം പ്രശ്നങ്ങളിലേക്ക് പോകാതിരുന്ന ഒരു വ്യക്തിയാണ് സെറീന. എന്നാൽ രണ്ടാമത്തെ ആഴ്ചയിൽ സെറീനയുടെ ശബ്ദവും ഉയരാൻ തുടങ്ങിയിരിക്കുന്നു. എല്ലാ കാര്യങ്ങളിലും ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുമെങ്കിലും മറ്റൊരാളുമായി അങ്ങനൊരു വഴക്കിനെ പോകാതിരുന്ന സെറീന രണ്ടാം ആഴ്ചയിൽ തികച്ചും വ്യത്യസ്തയാകുന്നു.
കഴിഞ്ഞ ദിവസം സെറീനയും നാദിറയും തമ്മിൽ വലിയ രീതിയിൽ ഒരു വാക്പോര് നടന്നിരുന്നു. അത് പിന്നീട് പരിഹരിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ഗോപികയും സെറീനയും തമ്മിലാണ് അടുത്ത വഴക്ക്. ഗോപികയും സെറീനയും തമ്മിലുള്ള വാക്പോരിന്റെ പ്രോമോ ഇന്നലെ തന്നെ സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും ചർച്ചയായിരുന്നു. സെറീനയോട് പൊട്ടിത്തെറിച്ച് സംസാരിക്കുന്ന ഗോപികയെ ആണ് വീഡിയോയിൽ കണ്ടത്. എന്നാൽ പ്രോമോയിൽ കണ്ടതിന്റെ യാഥാർത്ഥ്യം ലൈവ് കാണുമ്പോഴാണ് പ്രേക്ഷകരും മനസിലാക്കുന്നത്.
മോണിംഗ് ആക്ടിവിറ്റിയുടെ ഭാഗമായി സംസാരിക്കവെ ഗോപിക കോണ്‍ഷ്യസ് ആകുന്നുണ്ടെന്ന് സെറീന പറഞ്ഞിരുന്നു. കോൺഷ്യസ് എന്ന വാക്കാണ് ഗോപികയെ പ്രകോപിതയാക്കിയത്. പറഞ്ഞ വാക്കിന്റെ മലയാളം അർത്ഥം സെറീന പറഞ്ഞപ്പോൾ അപകർഷതാബോധം എന്നായിപ്പോയി. ഇത് പറഞ്ഞാണ് ഗോപിക ദേഷ്യപ്പെടുന്നത്. ബാൽക്കണിയിൽ നിന്നുകൊണ്ടാണ് ഗോപിക ചൂടാകുന്നത്. ഒപ്പം ജുനൈസുമുണ്ട്. സെറീനയും ബാക്കിയുള്ളവരും ഈ സമയം താഴെ നിന്നുകൊണ്ടാണ് ഗോപികയോട് സംസാരിക്കുന്നത്.
ഇതിനിടെ മറ്റുള്ളവര്‍ ഗോപികയെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാൽ ഗോപിക അതിന് തയ്യാറാകാതെ ദേഷ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ മലയാള അര്‍ത്ഥം എന്തെന്ന് ഡിക്ഷ്ണറിയില്‍ പോയി നോക്ക് എന്ന് ഗോപിക പറയുന്നത് വീഡിയോയിൽ കേൾക്കാം. താൻ പറഞ്ഞതിന്റെ പകുതി മാത്രമേ നിന്റെ ചെവിയില്‍ കയറിയിട്ടുള്ളൂ. ബാക്കി പുറത്ത് സ്റ്റക്കായിപ്പോയെന്ന് സെറീനയും മറുപടി പറയുന്നുണ്ട്. പറയുന്ന കാര്യങ്ങളുടെ ഒക്കെ അര്‍ത്ഥം എന്താണെന്ന് മനസിലാക്കി പറയണമെന്ന് ഗോപിക പറയുന്നു. അതിനിടെ വരുന്ന അഖിൽ മാരാരോട് ചേട്ടാ ഞാന്‍ കോംപ്ലെക്‌സ് എന്ന വാക്ക് പറഞ്ഞോ? എന്ന് സെറീന ചോദിക്കുന്നുണ്ട്. അടുക്കളയില്‍ വച്ച് തന്നോട് സംസാരിക്കാന്‍ വരുന്ന മിഥുനോട് ഗോപിക നിന്നോട് ഞാന്‍ സംസാരിച്ചിട്ടില്ല മാറി നിക്കെടാ എന്ന് കയര്‍ക്കുന്നതും കാണാം.
വഴക്കിനിടെ ഗോപിക ചിരിച്ചു പോവുന്ന സന്ദർഭവുമുണ്ടായിരുന്നു. തുടർന്ന് പ്രശ്നം പരിഹരിക്കപ്പെടുകയും ഗോപികയും സെറീനയും തമ്മില്‍ ഒത്തു തീര്‍പ്പാവുകയും ചെയ്തു. എന്നാൽ ഇതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഗോപികയുടേത് വെറും കൺന്റ് ക്രിയേറ്റ് ചെയ്യാൻ ഷോ മാത്രമാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. വെറുപ്പിക്കൽ സ്ട്രാറ്റജിയാണ് ഗോപികയുടേതെന്നും അഭിപ്രായമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...