ബിഗ് ബോസ് വീടിനുള്ളിലും പുറത്ത് വലിയ ചർച്ച വിഷയമായിരിക്കുന്ന ഒരു സംഭവമാണ് ഷോയിലെ മത്സാരാർഥിയായ അഖിൽ മാരാർ സഹമത്സരാർഥികളെ മുണ്ടുപൊക്കി കാണിച്ചത്. കഴിഞ്ഞ ദിവസം ഈ പ്രവർത്തിയ ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർഥികൾ രൂക്ഷമായി വിമർശിച്ചെങ്കിലും അഖിൽ മാരാർ തന്റെ ഭാഗത്ത് തെറ്റാണ് സമ്മതിക്കാൻ തയ്യാറായില്ല. ഒരു ആക്ടിന്റെ ഭാഗമായിട്ടാണ് താൻ സ്ത്രീകൾ ഉൾപ്പെടെയുള്ള സഹമത്സരാർഥികളായ മുണ്ടുപൊക്കി കാണിച്ചതെന്നാണ് അഖിൽ മാരാർ മറുപടി നൽകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം മാരാറുടെ ഈ പ്രവർത്തിയെ ചോദ്യം ചെയ്യാനായി സെറീന മുന്നോട്ട് വന്നിരിക്കുകയാണ്. ഷോയിൽ ഈ ആഴ്ചയിൽ പുരോഗമിക്കുന്ന വീക്കിലി ടാസ്കായ ബിഗ് ബോസ് കോടതിയിൽ പരാതിയായി ഉന്നയിച്ചിരിക്കുകയാണ് സെറീന. സെറീനയുടെ പരാതി സ്വീകരിച്ച ബിഗ് ബോസ് കോടതിയിലെ വക്കീലന്മാരും മുൻ സീസണുകളിലെ മത്സരാർഥികളുമായ റിയാസും ഫിറോസും അഖിലിനെ വീണ്ടും കോടതി കയറ്റിയിരിക്കുകയാണ്.  ഈ ടാസ്കിൽ ഇത് രണ്ടാം തവണയാണ് അഖിൽ കോടതിയിൽ പ്രതികൂട്ടിലെത്തുന്നത്. റിയാസാണ് സെറീനയ്ക്ക് വേണ്ടി വാദിക്കുന്നത്. അതേസമയം തനിക്ക് വേണ്ടി അഖിൽ മാരാർ സ്വയം വാദിക്കുകയായിരുന്നു. ഫിറോസ് ഖാനാണ് ഈ കേസിന്റെ ന്യായാധിപൻ. നാല് മത്സരാർഥികൾ ചേർന്നാണ് അഖിലിനെതിരെ പരാതി നൽകിയിരിക്കുന്നതെന്നാണ് ബിഗ് ബോസ് ലൈവിൽ നിന്നും മനസ്സിലാക്കുന്നത്.


ALSO READ : Bigg Boss Malayalam 5 : ബിഗ് ബോസ് വീട് വീണ്ടും ഇളകുമോ? അടുത്ത രണ്ട് പഴയ പുലികളുമെത്തി



തനിക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ടാണ് സെറീന കോടതിയെ സമീപിച്ചത്.  തുണി പൊക്കി കാണിക്കുന്നത് ഒരിക്കലും നിസാരവൽക്കരിക്കേണ്ട കാര്യമല്ലയെന്നാണ് സെറീന കോടതിയോട് പറയുന്നതെന്ന് ഷോയുടെ ഏറ്റവും പുതിയ പ്രൊമോ വീഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ മുണ്ടുപൊക്കി കാണിച്ചത് ഒരു അഭിനയം മാത്രമാണെന്നാണ് അഖിൽ കോടതിയോട് പറയുന്നത്. താൻ തമാശരൂപേണയാണ് സഹതാരങ്ങളെ തുണി പൊക്കി കാണിച്ചതെന്നു ആ പ്രവർത്തി തെറ്റാണെന്ന് തനിക്ക് ഒരിക്കലും തോന്നിട്ടില്ലയെന്ന് അഖിൽ കോടതയിൽ വാദിക്കുന്നത് പ്രൊമോ വീഡിയോയിൽ കാണാൻ സാധിക്കും. അതേസമയം രൂക്ഷമായ വാദപ്രതിവാദങ്ങളായിരുന്നു കോടതയിൽ നടന്നത്.


കഴിഞ്ഞ ദിവസം രാത്രിയിലാണ് അഖിൽ മാരാർ സെറീന, നാദിറ, ജുനൈസ് തുടങ്ങിയ മത്സരാർഥികളെ മുണ്ടുപൊക്കി കാണിച്ചത്. "ഞാൻ ഒറിജിനൽ സ്വഭാവമാണ് അത് തന്നെയാണ് കാണിക്കുന്നത്" എന്ന പറഞ്ഞുകൊണ്ടാണ് അഖിൽ മാരാർ സഹമത്സരാർഥിയുടെ മുന്നിൽ നിന്നും മുണ്ടുപൊക്കി കാണിച്ചത്. ഈ സമയം സ്തംഭിച്ച് നിൽക്കുന്ന മറ്റ് മത്സരാർഥികളെയും 'വൃത്തികെട്ട കളി' എന്ന പറഞ്ഞുകൊണ്ട് പ്രതിരോധിക്കുന്ന ജുനൈസിനെയുമാണ് പ്രൊമോ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. കോടതി ടാസ്ക് സംബന്ധിച്ച് വീടിനുള്ളിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് ഈ സംഭവം നടക്കുന്നത്.


അതേസമയം ബിഗ് ബോസിൽ പങ്കെടുക്കുന്നതിൽ ഭേദം ലുലു മാളിൽ പോയി മുണ്ടുപൊക്കി കാണിക്കുന്നതാണ് അഖിൽ നേരത്തെ ഷോയിൽ വരുന്നതിന് മുമ്പ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബിഗ് ബോസ് ആരാധകർ അഖിനെതിരെ വിമർശനം ഉയർത്തുന്നത്. നിരവധി പ്രേക്ഷകരാണ് അഖിലിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.