അടിയും വഴക്കും നിത്യസംഭവമാണ് ബി​ഗ് ബോസ് വീട്ടിൽ. അത് ആരൊക്കെ തമ്മിൽ എന്ന കാര്യത്തിൽ മാത്രമാണ് ഒന്നും പറയാൻ സാധിക്കാത്ത. ഒരോ ദിവസം ഓരോരുത്തർ തമ്മിലാണ് ഈ വീട്ടിൽ അടി നടക്കുന്നത്. എല്ലാവരും ശക്തരായ മത്സരാർത്ഥികളായതിനാൽ തന്നെ വഴക്കുണ്ടാകാൻ അധിക സമയം ഒന്നും വേണ്ട. ചെറിയ കാര്യങ്ങൾ പോലും പലരെയും ചൊടിപ്പിക്കുന്നത് നമുക്ക് ഓരോ ദിവസവും കാണാൻ സാധിക്കുന്നുണ്ട്. ഈ അഞ്ചാം സീസണിലും കാര്യം വ്യത്യസ്തമല്ല. ആദ്യ ദിനം മുതൽ തുടങ്ങിയ അടിയാണ് ഒരാഴ്ചയോട് അടുക്കുമ്പോഴും ഒന്ന് ആറിത്തണുക്കാതെ മുന്നോട്ട് പോകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ പുതിയ ഒരു വാക്തർക്കം കൂടി ഉടലെടുത്തിരിക്കുകയാണ് ബി​ഗ് ബോസ് വീട്ടിൽ. അഖിൽ മാരാരും നാദിറയും തമ്മിലാണ് ഇപ്പോഴത്തെ അടി നടക്കുന്നത്. ബി​ഗ് ബോസ് വീട്ടിലെ ആദ്യത്തെ ക്യാപ്റ്റനായിരിക്കുകയാണ് അഖിൽ മാരാർ. ക്യാപ്റ്റൻസി ടാസ്കിൽ നാദിറയെ പരാജയപ്പെടുത്തിക്കൊണ്ടാണ് അഖിൽ ക്യാപ്റ്റനായത്. തങ്ങളുടെ നിലപാടുകൾ പറയാൻ യാതൊരു മടിയും ഇല്ലാത്തവരാണ് ഇതിലെ ഓരോ മത്സരാർത്ഥിയും. ഇഷ്ടപ്പെടാത്ത കാര്യം കണ്ടാൽ പ്രതികരിക്കാനും ആർക്കും ഒരു മടിയുമില്ല. ഈ ആഴ്ച ജയിലിൽ പോയിരിക്കുന്നത് റിനോഷും ഏയ്ഞ്ചൽ മറിയയുമാണ്. 


Also Read: Bigg Boss Malayalam Season 5 : വൈബർ ​ഗുഡ് ദേവു അടുത്ത റോബിൻ രാധാകൃഷ്ണനോ? വീക്കിലി ടാസ്കിൽ സംഭവിച്ചതെന്ത്?


 


അഖിലിന്റെ അധികാരഭാവത്തിനെതിരെയാണ് നാദിറ രം​ഗത്തെത്തിയിരിക്കുന്നത്. കോമണർ ആയി ബി​ഗ് ബോസ് വീട്ടിലേക്കെത്തിയ ​ഗോപികയോടും ജയിലില്‍ കിടക്കുന്നവരോടും അഖില്‍ ഉറങ്ങരുതെന്ന് പറഞ്ഞിരുന്നു. ഇതാണ് നാദിറയെ ചൊടിപ്പിച്ചത്. ഗോപികയോടായി എഴുന്നേല്‍ക്ക് എഴുന്നേല്‍ക്ക് ഉറങ്ങാന്‍ പാടില്ല എന്ന് ആജ്ഞാപിക്കുന്നത് പോലെ അഖില്‍ സംസാരിച്ചുവെന്നാണ് നാദിറ പറയുന്നത്. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വലിയ വാക്കുതർക്കമാണ് ഉണ്ടായത്. നീ പോടിയെന്ന് നാദിറയോട് പറഞ്ഞപ്പോൾ അത് വീട്ടിൽ പോയി വിളിച്ചാൽ മതിയെന്നായിരുന്നു നാദിറയുടെ പ്രതികരണം. താൻ പറയുന്നത് കേട്ട് ഇവിടെ നിക്കുന്ന ഊച്ചാളികളല്ല ഞങ്ങൾ എന്നും നാദിറ പറഞ്ഞു. ഇതിന് മറുപടിയായി നിങ്ങളെ കണ്ടപ്പോൾ എനിക്ക് ഊച്ചാളികളായി തോന്നിയെന്നായിരുന്നു അഖിൽ പറഞ്ഞത്. തുടർന്ന് അഖിലിന്റേത് വെറും പട്ടി ഷോയാണെന്നും നാദിറയുടെ പ്രതികരിച്ചു. 


ഗോപികയ്ക്ക് ഇല്ലാത്ത പ്രശ്‌നമാണ് നാദിറയ്‌ക്കെന്ന് അഖില്‍ പറഞ്ഞത്. അഖില്‍ പറഞ്ഞ കാര്യത്തിൽ അല്ല മറിച്ച് അഖിലിന്റെ ടോണിലെ അധികാരഭാവമാണ് പ്രശ്‌നമെന്നുമാണ് നാദിറ പറഞ്ഞത്. സംഭവം പിന്നീട് വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. നാദിറയെ പിന്തുണച്ച് അഖിലിന്റെ അധികാരഭാവത്തിനെതിരെ മനീഷയും, ജുനൈസും രംഗത്തെത്തി. എന്നാൽ ഷിജു അഖിലിനെ അനുകൂലിക്കുകയാണ് ഉണ്ടായത്. വലിയൊരു വഴക്കിലേക്ക് എത്തും മുൻപ് തന്നെ ഇരുവരും പിരിഞ്ഞു പോയി. അതേസമയം തന്റെ പ്രസ്താവനയില്‍ നിന്ന് പിന്മാറില്ലെന്നും പറഞ്ഞ വാക്കുകളൊന്നും മാറ്റിപ്പറയില്ലെന്നും നാദിറ വ്യക്തമാക്കി. എന്തിനെയാണ് താൻ എതിര്‍ത്തത് എന്ന് നാദിറ മറ്റുള്ളവര്‍ക്ക് വ്യക്തമാക്കി കൊടുക്കുന്നുണ്ട്. അവരത് അംഗീകരിക്കുകയും ചെയ്യുന്നത് പിന്നീട് കാണാം. അഖിലിന് ചിലർ നല്‍കുന്ന പ്രത്യേക പരിഗണന തന്നില്‍ നിന്നും പ്രതീക്ഷിക്കേണ്ട എന്നും നാദിറ വ്യക്തമാക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.