Bigg Boss Malayalam 5 : അഞ്ചൂസ് കക്കൂസിൽ ഇരിക്കുമ്പോൾ വാതിൽ ചവിട്ടി പൊളിച്ച് ഒമർ ലുലു; ബിഗ് ബോസിലെ കളി കാര്യമാകുന്നു?
Bigg Boss Malayalam Season 5 : വീക്കിലി ടാസ്കിനിടെയാണ് ഒമർ ലുലു ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചത്
തണത്തുറഞ്ഞ് നിൽക്കുന്ന ബിഗ് ബോസ് ഷോയെ ഒന്ന് ചൂട് പിടിക്കാൻ വീക്കിലി ടാസ്ക്കിന് വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയാണ്. പൊതുവെ ബിഗ് ബോസ് മലയാളം സീസൺ 5 ടാസ്ക്കിന് പുറത്ത് വീറും വാശിയും കാണുന്നില്ലയെന്ന് പ്രേക്ഷകർക്കിടയിൽ പരാതിയുണ്ട്. അതുകൊണ്ട് ഷോയുടെ റേറ്റിങ് ഉയർത്താൻ വാശിയേറിയ വീക്കിലി ടാസ്ക്കുകൾളാണ് അണിയറ പ്രവർത്തകർ. ഡബിൾ എവിക്ഷൻ പിന്നാലെ വീണ്ടും തണത്തുറഞ്ഞ് നിൽക്കുന്ന ഷോയിലെ മത്സരാർഥികൾക്കിടെയിൽ വീറും വാശിയും കൊണ്ടുവരാൻ അടുത്ത വീക്കിലി ടാസ്കുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
റോക്കറ്റ് വിക്ഷേപണത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള വീക്കില ടാസ്ക്കാണ് ഇത്തവണ ബിഗ് ബോസ് അവതരിപ്പിച്ചിരിക്കുന്നത്. ആൽഫ, ബീറ്റ എന്നിങ്ങനെ രണ്ട് ടീമുകളിലായിട്ടാണ് മത്സരാർഥികൾ മത്സരിക്കുന്നത്. നാല് ഫ്യൂസ് വീതം ബിഗ് ബോസ് നൽകിട്ടുണ്ട്. ആ ഫ്യൂസുകൾ നിർദേശ പ്രകാരം ഏത് ടീം ഘടിപ്പിക്കുന്നു അവർ വിജയികളാകുമെന്നാണ് ഷോയുടെ പുറത്ത് വിട്ട പ്രൊമോ വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
എന്നാൽ കളിയുടെ ആവേശത്തിൽ മത്സരാർഥികൾ ബിഗ് ബോസിലെ വീടിനുള്ളിലെ മറ്റ് സാധനങ്ങൾ നശിപ്പിക്കുന്നതായി പരാതിയുണ്ടായിരുന്നു. വീടിനുള്ളിലെ സാധനങ്ങൾ നശിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ലക്ഷ്വറി പോയിന്റ് കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ അറിയിച്ചിരുന്നു. അതെ തുടർന്ന് ഈ ആഴ്ചയിലെ ലക്ഷ്വറി പോയിന്റിലെ 500 കുറച്ചിരുന്നു. എന്നാൽ അതുകൊണ്ടൊന്നും ബിഗ് ബോസി വീടിനുള്ളിലെ സാധാനങ്ങൾ നശിപ്പിക്കുന്ന കാര്യങ്ങൾ തുടരുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴും കാണുന്നത്.
വീക്കിലി ടാസ്ക്കിനിടെയാണ് സംഭവം. ഫ്യൂസുമായി ആൽഫ ടീം അംഗം അഞ്ചുസ് ശുചിമുറിയിലേക്ക് ഓടി കയറുകയായിരുന്നു. ഫ്യൂസ് ഘടിപ്പിക്കാനുള്ള അവസരം കഴിഞ്ഞതിന് ശേഷവും അഞ്ചൂസ് ശുചിമുറിയിൽ തന്നെ തുടരുകയായിരുന്നു. അപ്പോൾ മറ്റ് മത്സരാർഥികൾ അഞ്ചൂസിന്റെ പിറകെ ശുചിമുറിയിലേക്ക് പോകുകയും ചെയ്തു. അഞ്ചൂസിനോട് എതിർ ടീം അംഗങ്ങളായ ശോഭയും ഒമറും ശുചിമുറക്ക് പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. എന്നാൽ അഞ്ചൂസ് പുറത്തേക്ക് വരാതിരുന്നപ്പോൾ ബീറ്റ ടീം ആംഗമായ ഒമർ ലുലു ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളുക്കുന്നതാണ് ഷോയുടെ ഏറ്റവും പുതിയ പ്രൊമോ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒമറിന്റെ ആ പ്രവർത്തിയെ ഷോയിലെ മറ്റ് മത്സരാർഥികൾ വിമർശിക്കുന്നതും കാണാൻ സാധിക്കും.
കഴിഞ്ഞ ആഴ്ചയിലെ മാരത്തൺ ഡെയിലി ടാസ്ക്കിനിടെ ബിഗ് ബോസ് വീട്ടിലെ ഗ്ലാസ് തല്ലി പൊള്ളിച്ചിരുന്നു. ഒമർ ലുലുവും ഷിജു ഖാനും തമ്മിലുള്ള മൽപിടുത്തത്തിനിടെയാണ് വലിയ ചില്ല് കൂട് പൊട്ടി വീഴുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടം സംഭവിക്കാതിരുന്നതെന്ന് ഒമർ ലുലു പിന്നീട് പറഞ്ഞിരുന്നു. ഈ സീസണിൽ മത്സരാർഥികൾ ബിഗ് ബോസ് വീട്ടിലെ പല സാധനങ്ങളും നശിപ്പിക്കുന്ന പ്രവണതകളെ ആരാധകർ വലിയ തോതിലാണ് വിമർശനം ഉയർത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...