Bigg Boss Malayalam Season 5: ശോഭ സാഗറിൻറെ അമ്മയെ പറഞ്ഞതാണോ? കുപ്പിപ്പാൽ വിഷയം ബിഗ് ബോസ് വീട്ടിൽ പൊട്ടിത്തെറിയിൽ എത്തിയപ്പോൾ
മാധവനുണ്ട് ശോഭയുടെ ഒപ്പം എന്ന് ക്യാര്ക്ടറായി സാഗർ പറഞ്ഞപ്പോൾ പോയി നിൻറെ അമ്മയുടെ അടുത്ത് നിക്ക്, കൂടെ ഒരു കുപ്പിപ്പാലും വെച്ചോ എന്ന ശോഭയുടെ കമൻറാണ് അടിയായത്
ബിഗ് ബോസ് വീട്ടിൽ തല്ലൊഴിഞ്ഞിട്ട് സമയമില്ലെന്ന അവസ്ഥയാണിപ്പോൾ. കഴിഞ്ഞ കാലം ഡാൻസ് മാരത്തണിൽ മനീഷ ബസ്സർ അടിച്ചതോടെ ശോഭക്ക് കിട്ടാൻ സാധ്യതയുണ്ടായിരുന്ന പോയൻറുകൾ പോലും നഷ്ടപ്പെട്ടെന്ന സംസാരം നടക്കവെയാണ് അടുത്ത പ്രശ്നം ആരംഭിച്ചത്. വിഷമത്തിലായിരുന്ന ശോഭയോട് സാഗർ തമാശക്ക് പലതും പറഞ്ഞ് സമാധാനിപ്പിക്കാൻ എത്തിയെങ്കിലും ശോഭ കൂട്ടാക്കിയില്ല.
ഇടയിൽ കയറി വന്ന കുപ്പിപ്പാൽ പ്രയോഗമാണ് അടികൾക്ക് കാരണം. മാധവനുണ്ട് ശോഭയുടെ ഒപ്പം എന്ന് ക്യാര്ക്ടറായി സാഗർ പറഞ്ഞപ്പോൾ പോയി നിൻറെ അമ്മയുടെ അടുത്ത് നിക്ക്, കൂടെ ഒരു കുപ്പിപ്പാലും വെച്ചോ എന്ന ശോഭയുടെ കമൻറാണ് അടിയായത്. അത് മനീഷ കേൾക്കുകയും കുപ്പിപ്പാൽ വേണോ എന്ന ചോദ്യത്തിലേക്ക് എത്തുകയും ചെയ്തു.
ALSO READ: 'ബിഗ് ബോസ് ഗംഭീര പരിപാടി'; മുൻ നിലപാട് മാറ്റി അഖിൽ മാരാർ
ഇതിനിടയിൽ സാഗർ ശോഭയോട് എനിക്ക് കുപ്പിപ്പാൽ വേണം ശോഭേ എന്ന്, തൊട്ട് പിന്നാലെ പോയി നിൻറെ അമ്മയോട് ചോദിക്ക് എന്നായി ശോഭ. ഇതിനിടയിൽ കളി മുഴുവൻ കണ്ടിരുന്ന വൈബർ ഗുഡ് ദേവു വിഷയം ഏറ്റുപിടിക്കുകയും വീട്ടിലുള്ളവരെ ഇതിൽ എന്തിനാ വലിച്ചിഴക്കുന്നതെന്നും ചോദിച്ചു.
ഇത് വലിയ അടിയിലേക്ക് എത്തി. അമ്മയില്ലാത്ത സാഗറിനെ താൻ മറ്റൊരു ഉദ്ദേശത്തിലുമല്ല അങ്ങനെ പറഞ്ഞതെന്നും അപ്പോൾ തമാശ രൂപേണ മറുപടി കൊടുത്തു എന്നുമായിരുന്നു ശോഭ പറഞ്ഞത്. അവസാനം കരഞ്ഞ് പിഴിഞ്ഞ് ശോഭ സാഗറിനോട് സോറി പറയുന്നുമുണ്ട്. എന്നാൽ വിഷയത്തിൽ സാഗർ നടത്തിയ പ്രതികരണം വിവേക പൂർണമായിരുന്നു. സംഭവം എന്തായാലും ബിഗ് ബോസ് വീട്ടിൽ മറ്റൊരു പൊട്ടിത്തെറിക്ക് തുടക്കമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...