നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ 5. സീസണിലെ ആദ്യ എവിക്ഷനിൽ കഴിഞ്ഞ ദിവസം പുറത്തുപോയത് ഏഞ്ചലീന ആയിരുന്നു. ഒരാൾ ബിബി ഹൈസിൽ നിന്നും പോയെങ്കിലും അവിടെ എന്റർടെയ്ൻമെന്റിന് ഇപ്പോഴും യാതൊരു കുറവും ഇല്ല. പല പല പ്രശ്നങ്ങളും വഴക്കുമായി മത്സരാർത്ഥികൾ ശക്തമായി മുന്നോട്ട് പോകുകയാണ്. വീണ്ടും ബി​ഗ് ബോസ് വീട്ടിൽ ഒരു ബഹളം സൃഷ്ടിച്ചിരിക്കുകയാണ് ​ഗോപിക. 


COMMERCIAL BREAK
SCROLL TO CONTINUE READING

​ഗോപികയാണ് ഈ ആഴ്ചയിലെ കിച്ചൺ ക്യാപ്റ്റൻ. ​ഗോപിക വീട്ടിലെ മറ്റ് അം​ഗങ്ങളെ വിളിച്ച് കൂട്ടി ഒരു മീറ്റിം​ഗ് നടത്തിയതും തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് ഇപ്പോൾ ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിലെ ചർച്ച. അടുക്കളിൽ വന്ന് ആരും വഴക്ക് കൂടരുത് എന്നായിരുന്നു ​ഗോപിക വാദിച്ചത്. എന്നാൽ ഇതിനോട് മറ്റ് മത്സരാർത്ഥികൾ എല്ലാവരും എതിർപ്പ് പ്രകടിപ്പിക്കുകയാണ് ചെയ്തത്. ​ഗോപികയുടെ കിച്ചൺ ടീമിലുണ്ടായിരുന്ന സാ​ഗർ വരെ ​ഗോപിക പറഞ്ഞതിനെ എതിർത്തു. അടുക്കളിയിൽ ഉൾപ്പെടെ നിരവധി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതിനർത്ഥം അവിടെ ആർക്കും സംസാരിക്കാം എന്നാണെന്ന് മനീഷ പറഞ്ഞപ്പോൾ, സംസാരിക്കരുത് എന്നല്ല വഴക്കിടരുതെന്നാണ് താൻ പറഞ്ഞതെന്ന് ​ഗോപിക പറ‍ഞ്ഞു.


Also Read: Menaka Suresh: 'ഞങ്ങളുടെ ഹണിമൂണിനെ കുറിച്ച് പ്രിയേട്ടനോട് പറഞ്ഞിരുന്നു; അതാണ് പിന്നെ ആ സിനിമയിൽ വന്നത്' - മേനക സുരേഷ്


പക്ഷേ എല്ലാ മത്സരാർത്ഥികളും ഇതിനെ ഒരുപോലെ എതിർക്കുകയാണുണ്ടായത്. എന്നാൽ വീണ്ടും വീണ്ടും അതേ കാര്യം പറഞ്ഞുകൊണ്ടിരുന്നു. അതിനിടെ ​ഗോപിക സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ അഖിൽ മാരാരും ഷിജുവും അവിടെ നിന്ന് എണീറ്റ് പോയിരുന്നു. തുടർന്ന് സ്മോക്കിംഗ് റൂമില്‍ വച്ച് ഇരുവരും തമ്മിലുള്ള സംഭാഷണം ബി​ഗ് ബോസ് കാണിക്കുന്നുണ്ട്. ഗോപിക ആവിഷ്കരിക്കുന്ന തന്ത്രത്തെക്കുറിച്ചുള്ള തന്‍റെ നിരീക്ഷണമാണ് ഷീജു അഖിൽ മാരാരോട് പറയുന്നത്. കഴിഞ്ഞ സീസണിലെ മത്സരാര്‍ഥിയായ റോബിന്‍ രാധാകൃഷ്ണന്‍റെ തന്ത്രമാണ് ​ഗോപിക പിന്തുടരുന്നതെന്നായിരുന്നു ഷിജു പറഞ്ഞത്. റോബിന്റെ പേര് പരാമർശിക്കാതെയാണ് ഷിജു ഇത് പറഞ്ഞത്. 


ഇവള്‍ ഗെയിം പഠിച്ചിട്ട് വന്നതാണ്. ഒരു മീറ്റിംഗ് വിളിച്ചു കഴിഞ്ഞാല്‍ അപ്പോൾ തന്നെ ക്യാമറ അവളിലേക്ക് വരും. ഇത് മറ്റവൻ യൂസ് ചെയ്തതാണ്. കഴിഞ്ഞ പ്രാവശ്യത്തെ... അറിയാമല്ലോ? അവൻ യൂസ് ചെയ്തൊരു ആയുധം ഇതാണ്. അങ്ങനെ വരുമ്പോഴേക്കും കുറേ നേരത്തേക്ക് ഓഡിയൻസിന്റെ ശ്രദ്ധ അവരിലേക്ക് പോകും. നമ്മൾ പൊട്ടന്മാരൊന്നുമല്ല അഖിലേ... പട്ടി വാല് പൊക്കുമ്പോൾ അറിയാം അത് എന്തിനാണെന്നും ഷിജു പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.