ബിഗ് ബോസ് മുഖേന ഷോയുടെ ഭാഗമാകാത്ത രണ്ട് പേരുകളാണ് ഇത്തവണ കൂടുതൽ ശ്രദ്ധേയമായിരിക്കുന്നത്. ഒന്ന് ശുപൂട്ടനും മറ്റേത് തക്കുടുവും. എവിക്ഷനിലൂടെ ആദ്യം പുറത്തായ എയ്ഞ്ചലിൻ മരിയ തന്റെ ആൺസുഹൃത്തിനെ വിളിക്കുന്ന പേരാണ് ശുപൂട്ടൻ. ബിഗ് ബോസ് അനുബന്ധ ട്രോളുകളിൽ ആരും കാണാത്ത ഈ ശുപൂട്ടൻ വൈറലാകുകയും ചെയ്തിരുന്നു. ശുപൂട്ടൻ പോലെ തന്നെ ഇപ്പോൾ ബിഗ് ബോസ് അനുബന്ധ ചർച്ചകളിൽ സജീവമായിരിക്കുന്ന മറ്റൊരു പേരാണ് തക്കുടു. ഷോയിലെ മറ്റൊരു മത്സരാർഥിയായ അഞ്ചൂസ് റോഷ് തന്റെ പെൺസുഹൃത്തിനെ തക്കുടു എന്നാണ് വിളിക്കുന്നത്. ഈ പേരും ബിഗ് ബോസ് ആരാധകർക്ക് സുപരിചിതമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ അഞ്ചൂസിന്റെ കാമുകി സ്റ്റാർ മാജിക് താരം അനുമോൾ ആണോ എന്ന സംശയമാണ് ഉടലെടുത്തിരിക്കുകയാണ്. ഇതിന് ആധാരമായി സ്റ്റാർ മാജിക്കിന്റെ തന്നെ പഴയ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ഇടം പിടിക്കുന്നു. ഷോയിൽ ഗസ്റ്റായി അനുമോളുടെ ബോയി ഫ്രണ്ടെന്ന പേരിൽ അഞ്ചൂസ് എത്തുന്നതാണ് വീഡിയോ. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതാണെന്നും റോഷ് എന്നാണ് പ്രണയ്താവിന്റെ പേരെന്നും അനു പരിപാടിയിലെ മറ്റ് താരങ്ങളോട് വ്യക്തമാക്കുന്നുണ്ട്. ഇരുവരുടെയും പ്രണയം തങ്ങളുടെ വീട്ടിൽ അവതരിപ്പിച്ചുയെന്നും അനു വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ റോഷ് എന്ന പേര് മാത്രം പറഞ്ഞുകൊണ്ടാണ് അഞ്ചൂസിനെ അനു സ്റ്റാർ മാജിക്കിലൂടെ പരിചയപ്പെടുത്തുന്നത്.


അതേസമയം തമാശരൂപേണയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അഞ്ചൂസ് തന്റെ സുഹൃത്താണെന്നും തങ്ങൾ ഒരുമിച്ച വെബ് സീരിസ് ചെയ്തിട്ടുണ്ടെന്നും അനു പിന്നീട് വീഡിയോയുടെ അവസാനം വ്യക്തമാക്കുന്നുണ്ട്. പരിപാടിയിലെ മറ്റ് താരങ്ങളെ പറ്റിക്കുന്നതിന് വേണ്ടിയാണ് അണിയറ പ്രവർത്തകർ അഞ്ചൂസിനെ അനുവിന്റെ പ്രണയ്താവായി അവതരിപ്പിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ബിഗ് ബോസിന്റെ പശ്ചാത്തലത്തിൽ വൈറലായിരിക്കുന്നത്. വീഡിയോ കാണാം: 


ALSO READ : Bigg Boss Malayalam 5 : ലാലേട്ടനോ ബിഗ് ബോസോ പറഞ്ഞാലും ഞാൻ സോറി പറയില്ല, കാരണം എനിക്ക് അത് കടല പോലെ വാരി എറിയാനുള്ളതല്ല; റിനോഷ്



വീഡിയോ വീണ്ടും സജീവമായതോടെ ഇത് അഞ്ചൂസ് അല്ലേ എന്ന ബിഗ് ബോസ് ആരാധകർ സംശയം ഉയർത്തി. അതോടൊപ്പം പലരും ഇതാണോ അഞ്ചൂസിന്റെ തക്കുടു എന്ന് ചോദ്യം കമന്റിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫ്ളവേഴ്സിന്റെ ഔദ്യോഗിക പേജിൽ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ ഇതിനോടകം 5 മില്യൺ പേർ കണ്ടു കഴിഞ്ഞു.


താൻ ഒരു ടോം ബോയി ആണെന്ന് പരിചയപ്പെടുത്തികൊണ്ടാണ് അഞ്ചൂസ് ബിഗ് ബോസിലേക്കെത്തിയത്. തനിക്ക് പെൺകുട്ടികളോടാണ് ആകർഷണതയുള്ളതെന്നും തനിക്കൊരു പ്രണയ്താവുണ്ടെന്നും അഞ്ചൂസ് ബിഗ് ബോസിൽ വെളിപ്പെടുത്തിയിരുന്നു. ആ കുട്ടിയെ താൻ തക്കുടു എന്നാണ് വിളിക്കുന്നതെന്നും അഞ്ചൂസ് സഹമത്സരാർഥികളോട് പറഞ്ഞിരുന്നു. അതേസമയം തനിക്ക് ഷോയിലെ മറ്റൊരു മത്സരാർഥിയായ റെനീഷ റഹിമാനോട് ആകർഷണം തോന്നുന്നുണ്ടെന്ന് അഞ്ചൂസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരിൽ അഞ്ചൂസിനെതിരെ നിറയെ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നത്.


അതേസമയം ബിഗ് ബേസിൽ ഇന്ന് മറ്റൊരു വാരാന്ത്യ എപ്പിസോഡിന് വേദിയാകും. ജപ്പാൻ സന്ദർശനം കഴിഞ്ഞ മോഹൻലാൽ നേരിട്ടെത്തുന്ന എവിക്ഷൻ എപ്പിസോഡ് എന്ന പ്രത്യേകതയും ഇപ്രാവശ്യം ഉണ്ട്. വീക്കിലി ടാസ്ക് കൈയ്യാങ്കളിയിലേക്ക് നീങ്ങിയതത് ചോദ്യം ചെയ്യുമെന്ന് മോഹൻലാൽ വാരാന്ത്യ എപ്പിസോഡിന്റെ പ്രൊമോയിൽ വ്യക്തമാക്കിയിരുന്നു. ഇത്തവണ ശോഭ വിശ്വനാഥ്, ശ്രുതി ലക്ഷ്മി, റനീഷ, ഷിജു ഖാൻ, ജുനൈസ്, ഒമർ ലുലു, സെറീന എന്നിവരാണ് എവിക്ഷ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ഷിജു അടുത്ത ആഴ്ചയിൽ ക്യാപ്റ്റനായി ടാസ്കിലൂടെ തിരഞ്ഞെടുക്കുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.