ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ അതിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രവചനതീതമായി ഷോ പുരോഗമിക്കുകയാണ്. ഷോയുടെ അവതാരകനായ മോഹൻലാൽ എപ്പോഴും പറയുന്ന ബിഗ് ബോസ് പ്രവചനതീതമാണെന്ന് വാക്യം ശരിവെക്കും വിധമായിരുന്നു കഴിഞ്ഞ ദിവസം നടന്ന എവിക്ഷൻ നടപടി. സീസണിലെ ശക്തരായ മത്സരാർഥികളിൽ ഒരാളായിരുന്ന വിഷ്ണു ജോഷിയാണ് കഴിഞ്ഞ ദിവസം ബിഗ് ബോസിൽ നിന്നും പുറത്തായത്. ഷോയുടെ ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു എവിക്ഷനായിരുന്നു ശനിയാഴ്ച നടന്ന വാരാന്ത്യ എപ്പിസോഡിൽ നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷ്ണു പുറത്താകുമെന്ന് തനിക്ക് ഒരു തോന്നൽ ഉണ്ടായിരുന്നുയെന്ന് കഴിഞ്ഞ ദിവസം ജുനൈസ് ഷിജുവിനോട് പറഞ്ഞിരുന്നു. എന്നാൽ ജുനൈസ് അറിഞ്ഞുകൊണ്ട് അതോ അറിയാതെയോ എടുത്ത തീരുമാനങ്ങളാണ് വിഷ്ണുവിന്റെ പുറത്താകലിന്റെ പിന്നിലുള്ളതെന്നാണ് നിഗമനങ്ങൾ. നോമിനേഷൻ പട്ടികയിലേക്ക് അഖിൽ മാരാറും കൂടി എത്തിയതാണ് വിഷ്ണുവിന് വിനയായത്. ജുനൈസ് അഖിലിനെ നേരിട്ട് നോമിനേറ്റ് ചെയ്യുന്നതിന് മുമ്പ് വിഷ്ണുവും ഷിജുവും മാത്രമായിരുന്നു നോമിനേഷൻ പട്ടികയിൽ ഉണ്ടായിരുന്നത്. ശോഭയെ സുരക്ഷിതയാക്കി അഖിലിനെ എവിക്ഷനിലേക്കെത്തിക്കുകയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റനായിരുന്ന ജുനൈസ്.


ALSO READ : Bigg Boss Malayalam : 'ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ വീട്ടിൽ പോകാം, ഓവർ കോൺഫിഡൻസ് വേണ്ട'; അഖിലിനോട് മോഹൻലാൽ


അഖിലും കൂടി എത്തിയപ്പോൾ സാധാരണയായി ഷിജുവിനും വിഷ്ണുവിനും ലഭിച്ചിരുന്ന ലഭിച്ചിരുന്ന വോട്ടുകൾ ഇല്ലാതെയായി. ഇതിന് കാരണമായത് അഖിലിനെ ജുനൈസ് നോമിനേറ്റ് ചെയ്തതാണ്. എങ്ങനെ അഖിലിനെ നോമിനേറ്റ് ചെയ്താലും പുഷ്പം വോട്ടിങ്ങിലൂടെ ബിഗ് ബോസ് വീട്ടിൽ അഖിൽ സുരക്ഷിതനാണെന്ന് ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇവിടെ അഖിലിനെയും കൂടി നോമിനേഷൻ പട്ടികയിൽ എത്തിച്ചതോടെ ജുനൈസ് അഖിൽ-ഷിജു-വിഷ്ണും ത്രയത്തെയാണ് പൊളിച്ചത്. എന്നാൽ ജുനൈസിന്റെ കണക്ക് കൂട്ടുലുകൾ നൂറ് ശതമാനം ശരിയായോ എന്ന പറയാനും സാധിക്കില്ല.


ജുനൈസ് ഒരു ഗെയ്മറായി ചിന്തിച്ചാണ് നോമിനേഷൻ നടത്തിയതെങ്കിൽ ലക്ഷ്യം വെച്ചത് ഷിജു ഖാനെയാകാം. വിഷ്ണു, ഷിജു എന്നിവരെ നോക്കുമ്പോൾ ശക്തനായ മത്സരാർഥി വിഷ്ണുവാണ്. അവിടെ അഖിലിന്റെ ആരാധകർ ജുനൈസിന്റെ കണക്ക് കൂട്ടുലുകൾ തെറ്റിച്ചത്. വിഷ്ണു പിന്നീട് അഖിലിന് തന്നെ വിനയാകുമെന്ന് കരുതിയാകും അഖിൽ ആരാധകർ വോട്ട് ഷിജു ഖാന് നൽകിയത്. ഇന്നലെ ഷിജു ഖാൻ പുറത്തായിരുന്നെങ്കിൽ ഫിനാലെയിൽ കുറഞ്ഞപക്ഷം ഒരു അഖിൽ-വിഷ്ണു പോരാട്ടം കാണാൻ ഇടയാകുമായിരുന്നു. ഇത് കൂടാതെ കഴിഞ്ഞ ആഴ്ചയിൽ റിനോഷിനെതിരെ കുടുംബത്തെ ബാധിക്കുന്ന വ്യക്തിപരമായ വിഷയങ്ങൾ വിഷ്ണു ഉന്നയിച്ചതാകാം മോഡലും ഫിറ്റ്നെസ് ട്രെയ്നറുമായ മത്സരാർഥിയെപ പ്രതികൂലമായി ബാധിച്ചത് എന്നാണ് ഷോയുടെ ചില നിരീക്ഷകൾ കരുതുന്നത്.


അതേസമയം ബിഗ് ബോസ് കൃത്യമായ വോട്ടിങ് ഓഡിറ്റിങ്ങിലൂടെയല്ല വിഷ്ണുവിനെ പുറത്താക്കിയതെന്നാണ് ചില പക്ഷങ്ങൾ ആരോപിക്കുന്നത്. ചില മത്സരാർഥികളെ ജയിപ്പിക്കുന്നതിന് വേണ്ടി ബിഗ് ബോസ് രചിച്ച തിരക്കഥയാണ് ശക്തരായ മത്സരാർഥിയെ പുറത്താക്കി കൊണ്ടുള്ള നടപടിയെന്നാണ് ചിലർ ആരോപിക്കുന്നത്.



അതേസമയം ഈ ആഴ്ചയിൽ വീണ്ടുമൊരു എവിക്ഷൻ ഉണ്ടാകുമെന്നാണ് ബിഗ് ബോസിന്റെ ഏറ്റവും പുതിയ പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. റെനീഷയോ നാദിറയോ? ഇവരിൽ ഒരാൾ ഇന്ന് ബിഗ് ബോസ് വീടിനോട് വിട പറയുമെന്നാണ് പ്രൊമോ വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. നാദിറ പുറത്തായാൽ ടിക്കറ്റ് ടു ഫിനാലെ ഒന്നുങ്കിൽ രണ്ടാം സ്ഥാനത്തുള്ള സെറീനയ്ക്കോ അല്ലെങ്കിൽ നാദറിയ്ക്ക് ഇഷ്ടമുള്ള മറ്റൊരു മത്സരാർഥിക്കോ നൽകിയേക്കും. എന്നാൽ ഇന്ന് എവിക്ഷനില്ല എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.