ബിഗ് ബോസ് വീട്ടിൽ സംഭവ ബഹുലമായൊരു പകൽ കൂടി കടന്നു പോയിരിക്കുകയാണ്. വെള്ളിയാങ്കല്ല് ടാസ്കിന് ശേഷമുണ്ടായ പ്രശ്നങ്ങൾ ചെറിയ അടിയിലും സ്വര ചേർച്ചയിലുമൊക്കെ എത്തിയെങ്കിലും എൻറെ കഥയിൽ പലരും പങ്ക് വെച്ച യാഥാർത്ഥ്യങ്ങൾ ബിഗ് ബോസ് വീട്ടിൽ അൽപ്പ നേരമെങ്കിലും മൂകമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

എൻറെ കഥയിൽ വിഷ്ണു ജോഷിയാണ് ഇത്തവണ സംസാരിക്കാനെത്തിയത്. ചുമട്ട് തൊഴിലാളിയായ അച്ഛനും സാധാരണ പഴ്സ് കമ്പനി ജീവനക്കാരിയായ അമ്മയും പിന്നെ ചേട്ടനുമാണ് വിഷ്ണുവിൻറെ കുടുംബം. സിനിമയിൽ എത്തണമെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു വിഷ്ണുവിൻറെ ജീവിതത്തിൽ എല്ലാം. ഇതിനിടയിൽ ചമ്പക്കര മാർക്കറ്റിൽ മീൻ വിറ്റു, ചുമടെടുത്തു. നിരവധി ജോലികൾ ചെയ്തെന്നു വിഷ്ണു പറയുന്നു.


Also Read: RDX Movie: ഇനി തിയേറ്ററുകളിലേക്ക്! 'ആർഡിഎക്സ്' ചിത്രീകരണം പൂർത്തിയായി


പലരും മുഖത്ത് നോക്കി പുച്ഛിച്ചു, നീ ഒന്നും ആകില്ലെന്ന് പറഞ്ഞവർ പോലുമുണ്ട്. പലപ്പോഴും വീട്ടുകാർ നമ്മളെ നോക്കി വിഷമിക്കുന്നത് കാണുമ്പോൾ വല്ലാത്ത ബുദ്ധിമുട്ടുണ്ടാകാറുണ്ടെന്നും വിഷ്ണു പറയുന്നു. ഇതിനിടയിൽ 2017-ൽ മിസ്റ്റർ എറണാകുളം, മിസ്റ്റർ കേരളം, മിസ്റ്റർ ഇന്ത്യയിലെ ഫൈനലിസ്റ്റ് എന്നിങ്ങനെ പല പേജൻറുകളിലും മികച്ച പ്രകടനം കാഴ്ച വെച്ചെന്നും വിഷ്ണു പറയുന്നു.


മത്സരാർഥികൾ വലിയൊരു കയ്യടിയിലാണ് വിഷ്ണു പറഞ്ഞതെല്ലാം കേട്ടത്. താനിത് പറയുന്നത് വഴി തൻറെ പേഴ്സണൽ ഫീലിങ്ങ് വെച്ച് തനിക്കാരും വോട്ട് ചെയ്യരുതെന്നും വിഷ്ണു പറഞ്ഞാണ് കഥ അവസാനിക്കുന്നത്.  നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിൽ അതിൽ വിശ്വസിക്കുക ഒരു ദിവസം അത് നിങ്ങളുടെ ജീവിതം മാറ്റി മറിക്കും- വിഷ്ണു പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.