Bigg Boss Malayalam 6 : ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്റെ ആറാം പതിപ്പ് ഉടൻ എത്തും. പുതിയ സീസണിന്റെ ലീഗോ അണിയറ പ്രവർത്തകർ അവതരിപ്പിച്ചു. ബിഗ് ബോസ് കണ്ണിലേക്ക് ഒരു മിന്നല്ലും അടിക്കുന്നതാണ് പുതിയ ലോഗോ. മലയാളം ബിഗ് ബോസ് ഈ വർഷം ഫെബ്രുവരി മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ തമിഴ് ബിഗ് ബോസ് പുരോഗമിക്കുകയാണ്. ജനുവരി 15നാണ് തമിഴ് ബിഗ് ബോസ് ഫിനാലെ. അതിന് ശേഷം ചെന്നൈയിൽ പുതിയ സെറ്റ് നിർമിക്കുന്ന കാലാതാമസം മാത്രമെ ഉണ്ടാകൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

മോഹൻലാൽ തന്നെയാകും പുതിയ സീസണിലും അവതാരകൻ. കഴിഞ്ഞ സീസണിൽ മുംബൈയിൽ വെച്ചായിരുന്നു ബിഗ് ബോസിന്റെ സെറ്റ് നിർമിച്ചത്. എന്നാൽ ഇത്തവണ ബിഗ് ബോസ് മലയാളം സെറ്റ് ചെന്നൈയിലേക്ക് തിരികെ കൊണ്ടുവരികയാണ്. സമൂഹത്തിലെ വിവിധ മേഖലയിലുള്ള പ്രമുഖരെ എത്തിച്ചാണ് ഷോ സംഘടിപ്പിക്കുന്നത്.


ALSO READ : Udal Movie OTT : ഉടൽ ഇന്ന് രാത്രിയിൽ ഒടിടിയിൽ എത്തുമോ? സംപ്രേഷണം ആരംഭിക്കുന്നത് എപ്പോൾ?



അടുത്ത സീസണിലേക്കുള്ള മത്സരാർഥികളെ കുറിച്ച് ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ അന്തിമ തീരുമാനം എടുത്തു കഴിഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. ചില സാധ്യത പട്ടിക ഇതിനോടകം പുറത്ത് വരികയും ചെയ്തു. സാധാരണക്കാരുടെ സ്ലോട്ടിലേക്കുള്ള തിരഞ്ഞെടുപ്പാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതിനായി ആദ്യഘട്ടം തിരഞ്ഞെടുപ്പ് പൂർത്തിയായി. സാധാരണക്കാരുടെ പട്ടികയിൽ നിന്നും ബിഗ് ബോസിലേക്ക് ആര് എത്തുമെന്ന് അവസാന നിമിഷമെ അറിയാൻ സാധിക്കൂ. കഴിഞ്ഞ വർഷത്തെ സീസണിന് ആരംഭിക്കുന്നതിന് തലേദിവസമായിരിക്കും അണിയറ പ്രവർത്തകർ തിരഞ്ഞെടുക്കുന്ന മത്സരാർഥിയെ ഇക്കാര്യം അറിയിക്കുക.


കഴിഞ്ഞ സീസണിലാണ് ആദ്യമായി ബിഗ് ബോസിൽ സാധാരണക്കാരാനായ മത്സരാർഥിയെ പങ്കെടുപ്പിക്കുന്നത്. ഗോപിക ഗോപി എന്ന മത്സരാർഥിയാണ് ഈ പട്ടികയിൽ നിന്നും ആദ്യമായി ബിഗ് ബോസ് വീട്ടിലേക്കെകത്തുന്നത്. സംവിധായകൻ അഖിൽ മാരാർറായിരുന്നു കഴിഞ്ഞ ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ വിജയി. അഖിൽ മാരാറുടെ ഏകപക്ഷീയ തേരോട്ടമായിരുന്നു അഞ്ചാം സീസൺ. ടെലിവിഷൻ താരം റെനീഷ റഹിമാനായിരുന്നു അഞ്ചാം സീസണിന്റെ റണ്ണറപ്പ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.