Bigg Boss Malayalam Season 6 Updates: ബി​ഗ് ബോസ് മലയാളം സീസൺ 6 ന്റെ ​ഗ്രാന്റ് ഫിനാലെ കാണാൻ ദിവസങ്ങൾ മാത്രമാണ് ഉള്ളത്.  ഈ സീസണിൽ ആരാകും വിജയി എന്നത് ഓരോ ദിവസം കഴിയുന്തോറും പ്രവചനാതീതമാകുകയാണ്. അത്രയ്ക്കും ആറു പേരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലവിൽ കാണാൻ കഴിയുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശ്രീതുവിനോട് പ്രണയമോ.. ലെസ്ബിയനോ? പ്രതികരണവുമായി റെസ്‍മിൻ ഭായ്‌


ഓരോ ദിവസവും ആറ് പേർക്കും ലഭിക്കുന്ന വോട്ടിലും വലിയ മാറ്റങ്ങളാണ് കാണാൻ കഴിയുക എന്നതാണ്  റിപ്പോർട്ട്. ഇപ്പോഴിതാ ഫൈനൽ ദിനങ്ങൾ അടുക്കുന്തോറും ഷോയിൽ നിന്നും എവിക്ട് ആയ മത്സരാർത്ഥികൾ തിരിച്ചു വരികയാണ്. അതേസമയം ഫൈനലിലേക്ക് അടുക്കുന്നതിനിടയിൽ ഈ സീസണിൽ നിന്നും എവിക്ടായി പോയ മത്സരാർത്ഥികൾ തിരിച്ചുവരികയാണ്. അക്കൂട്ടത്തിൽ ​ഗബ്രിയുമുണ്ടെന്നാണ് റിപ്പോർട്ട്. ഷോയ്ക്ക് അകത്തും പുറത്തും ഒരുപോലെ ചർച്ച ചെയ്യപ്പെട്ട ജബ്രി കോമ്പോ വീണ്ടും കണ്ടുമുട്ടുന്നത് കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. 


Also Read: കിടിലൻ ലുക്കിൽ പാർവതി മെൽട്ടൺ; ഫോട്ടോസ് വൈറലാകുന്നു


പുറത്തായവരിൽ ആദ്യം എത്തിയത് ജാന്മണിയും യമുനയും ആയിരുന്നു.  ഇപ്പോഴിതാ ഗബ്രിയേ കുറിച്ച് യമുനയോട് ജാസ്മിൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  ഹൗസിലേക്ക് തിരികെയെത്തിയ യമുനയോട് മനസ് തുറന്ന് സംസാരിച്ച ജാസ്മിന്റെ വീഡിയോയാണ്  വൈറലാകുന്നത്.


Also Read:  1 വർഷത്തിനു ശേഷം ഭദ്ര രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം അപാര നേട്ടവും!


തനിക്ക് ​ഗബ്രിയെ ഇഷ്ടമാണെന്നും കാസ്റ്റും കാര്യങ്ങളും വെച്ച് നോക്കുമ്പോൾ അത് നടക്കില്ലെന്ന് തനിക്ക് അറിയാമെന്നുമാണ് യമുനയോട് ജാസ്മിൻ പറഞ്ഞത്. 'ചേച്ചി... സത്യം പറഞ്ഞാൽ എന്താണ് എന്റെ പ്രശ്നമെന്ന് ചോദിച്ചാൽ ക്ലിയറായിട്ട് അറിയത്തില്ല. പക്ഷെ എനിക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് എനിക്ക് അറിയാം. ഞാൻ ഒട്ടും ​ഹാപ്പിയല്ല. സത്യം പറഞ്ഞാൽ എനിക്ക് ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോയാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളൂ.  ലാസ്റ്റ് നോമിനേഷന് മുമ്പ് വരെ ​ഗബ്രി ഇവിടെ നിന്ന് പോയ ശേഷം ഒരു നോമിനേഷനിലും പോകാൻ ഞാൻ പേടിച്ചിട്ടില്ല. അയ്യോ ഞാൻ പോകുമല്ലോ എന്നൊരു കാര്യവുമില്ല. എന്റെ വീട്ടുകാർ വന്നപ്പോൾ എന്നോട് പറഞ്ഞ കുറച്ച് കാര്യങ്ങളുണ്ട്. അപ്പോഴെനിക്ക് തോന്നി ഇവിടെ നിൽക്കണമെന്ന്. വൈൽഡ് കാർഡ് വന്ന ശേഷവും അന്ന് മുതൽ ഇന്ന് വരെയും കുത്തുവാക്കുകൾ മാത്രമെ ഞാൻ കേൾക്കുന്നുള്ളൂ.  പുറത്തുള്ളവർക്ക് ഞാൻ ചെയ്യുന്ന ഒരുപാട് തെറ്റുകൾ കാണാൻ പറ്റുന്നുണ്ടാകാം ഇത്രയും വലിയ തെറ്റ് എന്താണ് ഞാൻ ചെയ്തത് എന്ന ചോദിച്ചാൽ അറിയില്ല. 


Also Read: ബുധൻ്റെ രാശിയിൽ ത്രിഗ്രഹിയോഗം; ഈ രാശിക്കാർക്കിനി ഉയർച്ചകൾ മാത്രം!


ഞാൻ ഇവിടെ വന്ന അന്നുമുതൽ എനിക്കുള്ള കൺഫർട്ട് സ്പെയ്സ് അല്ലേ ​ഗബ്രി. എനിക്ക് ഒരുദിവസം കൊണ്ട് അവനോട് തോന്നിയ സ്നേഹമല്ലത്. എനിക്ക് എന്റെ കാര്യമെ അറിയുള്ളൂ. ബാക്കി ഉള്ളവരുടെ കാര്യമോ അവർ പറയുന്നതോ ഒന്നും അറിയില്ല. എന്റെ വീട്ടുകാർ വന്നപ്പോൾ അവരുടെ മുഖത്തൊന്നും ഒരു തെളിച്ചവും ഇല്ലായിരുന്നു. ​ഗബ്രിയോട് എനിക്ക് ഇഷ്ടമാണെന്ന് പറയാൻ പറ്റണ്ടേ. അത് എന്തുകൊണ്ടാണ് മറ്റുള്ളവർക്ക് മനസിലാകാത്തത്. എനിക്ക് ​ഗബ്രിയെ ഇഷ്ടമാണ്. പക്ഷേ കാസ്റ്റും കാര്യങ്ങളും വച്ച് നോക്കുമ്പോൾ നടക്കില്ല. അതുകൊണ്ടുതന്നെ ആ ഇഷ്ടം പ്രേമത്തിൽ എത്താതെ നോക്കുകയാണ് ഞാൻ. ഒരു പോയിന്റ് എത്തിയപ്പോൾ എനിക്ക് മനസിലായി എന്നെക്കാൾ കൂടുതൽ പ്രധാന്യം നൽകുന്നത് അവനാണെന്ന്. ആ സമയത്ത് ഞാൻ അവനോട് അത് തുറന്നു പറഞ്ഞുവെന്നും അവനോട് പ്രേമം ഇല്ലെന്നും യമുനയോട് പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയിലെ സംസാര വിഷയം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.