Bigg Boss Malayalam : ഒന്നല്ല, രണ്ടല്ല മൂന്നല്ല ഇത്തവണ നാല് ബെഡ്റൂം ഉണ്ട് ബിഗ് ബോസിൽ; രഹസ്യം പുറത്ത് വിട്ട് പുതിയ പ്രൊമോ
Bigg Boss Malayalam Season 6 : ബിഗ് ബോസ് മലയാളം ആറാം ഉടൻ എത്തുന്നു അറിയിച്ചുകൊണ്ട് അണിയറ പ്രവർത്തകർ പങ്കുവെക്കുന്ന രണ്ടാമത്തെ പ്രൊമോ വീഡിയോ ആണിത്
Bigg Boss Malayalam Season 6 New Promo Video : ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം പുതിയ സീസൺ ഉടൻ മലയാളികളുടെ സ്വീകരണമുറിയിലേക്കെത്തുന്നു. ബിഗ് ബോസ് മലയാളം ആറാം സീസണിന്റെ പുതിയ പ്രൊമോ വീഡിയോ അണിയറപ്രവർത്തകർ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതിയ സീസണിൽ ബിഗ് ബോസ് വീട്ടിലെ ഒരു രഹസ്യം ഷോയുടെ അവതാരകൻ മോഹൻലാൽ അറിയിച്ചുകൊണ്ടാണ് പ്രൊമോ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
ഒരു മിനിറ്റോളം ദൈർഘ്യമുള്ള പ്രൊമോ വീഡിയോയിൽ ഇത്തവണത്തെ ബിഗ് ബോസ് വീട്ടിൽ എത്ര കിടപ്പുമുറികൾ ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ. ഇത്തവണത്തെ സീസണിൽ മത്സരാർഥികൾക്ക് കിടന്നുറങ്ങാൻ നാല് ബെഡ് റൂം ഉണ്ടാകുമെന്നാണ് പുതിയ വീഡിയോയിലൂടെ മോഹൻലാൽ അറിയിച്ചിരിക്കുന്നത്. നാലാം സീസൺ പോലെ ക്യാപ്റ്റന്റെ മുറി പോലെ എന്തെങ്കിലും പ്രത്യേകതയോടെയാകാം മൂന്ന് ബെഡ്റൂം സജ്ജമാക്കുന്നത്. എന്നിരുന്നാലും ഈ അറിയിപ്പോടെ ബിഗ് ബോസ് ആരാധകരുടെ ആവേശം രണ്ടിരട്ടിയായി.
ALSO READ : Bigg Boss Malayalam : പുതിയ സീസൺ അൺപ്രെഡിക്ടബിളാകുമോ? ബിഗ് ബോസ് മലയാളം ആറാം പതിപ്പുമായി മോഹൻലാൽ എത്തുന്നു
ഇത്തവണ ഐസ്ക്രീം ബ്രാൻഡായ സ്കീയും ഇലക്ട്രിക് ബ്രാൻഡായ ആറ്റംബെർഗുമാണ് ബിഗ് ബോസ് മലയാളം അവതരിപ്പിക്കുന്നത്. ഒപ്പം മേക്കപ്പ് ബ്രാൻഡായ ഡാസ്ലെറും ഷോയ്ക്കൊപ്പം ചേരുന്നുണ്ട്. അതേസമയം പുതിയ പ്രൊമോ വീഡിയോയിലും ബിഗ് ബോസ് മലയാളം ആറാം സീസണിന്റെ ഗ്രാൻഡ് ലോഞ്ച് എന്നായിരിക്കുമെന്നോ മറ്റ് വിവരങ്ങളോ മോഹൻലാൽ പങ്കുവെച്ചിട്ടില്ല. ആദ്യ പ്രൊമോ വീഡിയോയിൽ സീസൺ പ്രവചനാതീതമായിരിക്കുമെന്നായിരുന്നു മോഹൻലാൽ അറിയിച്ചിരുന്നത്. പുതിയ പ്രൊമോ വീഡിയോ കാണാ:
റിപ്പോർട്ടുകൾ പ്രകാരം മാർച്ച് പത്താം തീയതിയാകും ബിഗ് ബോസ് മലയാളം ആറാം സീസണിന്റെ ഗ്രാൻഡ് ലോഞ്ച്. ഇത്തവണ മുംബൈ വിട്ട് ചെന്നൈയിലാകും റിയാലിറ്റി ഷോ സെറ്റ് നിർമിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകിളിൽ സൂചിപ്പിക്കുന്നുണ്ട്. 2020 സീസണിന് ശേഷം ബിഗ് ബോസ് മലയാളത്തിന്റെ സെറ്റ് ചെന്നൈയിലേക്കെത്തുന്നത് ഇതാദ്യമാണ്. കഴിഞ്ഞ സീസൺ പോലെ ഇത്തവണയും സാധാരണക്കാരനായ ഒരു മത്സരാർഥിയുണ്ടാകും. ഇത്തവണ ഏഷ്യനെറ്റ് (ഡിസ്നി പ്ല്സ സ്റ്റാർ) നേരിട്ടാണ് കോമണർ മത്സാരാർഥിയെ തിരഞ്ഞെടുക്കുക.
അതേസമയം മറ്റ് മത്സരാർഥികൾ ആരാകുമെന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇത് സംബന്ധിച്ച് പല പ്രെഡിക്ഷൻ ലിസ്റ്റുകൾ പുറത്ത് വന്നിട്ടുണ്ട്. സെലിബ്രേറ്റി മത്സരാർഥികളുടെ ഓഡിഷനും പൂർത്തിയായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ സംവിധായകൻ അഖിൽ മാരാറായിരുന്നു കിരീടം നേടിയത്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.