Bigg Boss Malayalam : വീട്ടിൽ നിന്നും ഫോൺ വന്നതിന് ശേഷം യു-ടേൺ അടിച്ച് ജാസ്മിൻ; അന്തം വിട്ട് ഗബ്രി
Bigg Boss Malayalam Jasmine-Gabri Relation : ബിഗ് ബോസിൽ ജാസ്മിനും ഗബ്രിയും ലൗ ട്രാക്കിലൂടെ കണ്ടന്റ് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഷോയുടെ ആരാധകരും മറ്റ് മത്സരാർഥികളും പറയുന്നത്
ബിഗ് ബോസ് മലയാളം ആറാം സീസൺ അതിന്റെ രണ്ടാമത്തെ ആഴ്ചയുടെ അവസാനഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. പുതിയ പവർ ടീമിനെ കണ്ടെത്തിയതാണ് ബിഗ് ബോസ് ആറാം സീസണിന്റെ പ്രത്യേകത. ആദ്യ ആഴ്ചയിൽ രതീഷ് പുറത്തായപ്പോൾ രണ്ടാമത്തെ ആഴ്ചയിലെ ബിഗ് ബോസിന്റെ കണ്ടന്റുകൾ ഭൂരിഭാഗവും പോയത് ജാസ്മിനെയും ഗബ്രിയെയും കേന്ദ്രീകരിച്ചായിരുന്നു. പവർ റൂമിലേക്ക് ജാസ്മിനെ ഗബ്രി തന്ത്രപൂർവ്വം എത്തിച്ചതോടെ ഇരുവരും തമ്മിലുള്ള കണ്ടന്റുകളുടെ എണ്ണം കൂടി. ഇതെതുടർന്ന് ഇരുവരുടെ ബന്ധത്തെ ലൗ ട്രാക്ക് എന്ന് മറ്റ് മത്സരാർഥികളും വിശേഷിപ്പിച്ചു. ഇതെ ചൊല്ലിയുള്ള ചർച്ച ബിഗ് ബോസ് വീടിനുള്ളിൽ നിറഞ്ഞു നിന്നു.
ഇപ്പോഴിതാ ജാസ്മിൻ-ഗബ്രി ബന്ധത്തിന് വിള്ളൽ വീഴാനുള്ള ഒരു സന്ദർഭം വന്ന് ചേർന്നു. കഴിഞ്ഞ ദിവസം ടെലികാസ്റ്റ് ചെയ്ത എപ്പിസോഡിൽ ബിഗ് ബോസ് ജാസ്മിനെ കൺഫെഷൻ റൂമിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ജാസ്മിന് തന്റെ കുടുംബവുമായി സംസാരിക്കാൻ അവസാരം ഒരുക്കി നൽകി. കാരണം ജാസ്മിന്റെ പിതാവ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലാണെന്ന വിവരം ബിഗ് ബോസ് നൽകി. എന്നാൽ ജാസ്മിനും പിതാവും തമ്മിലുള്ള സംഭാഷണം എന്താണെന്ന് ബിഗ് ബോസ് ലൈവ് ടെലികാസ്റ്റിൽ പോലും കാണിച്ചില്ല.
എന്നാൽ അതിനുശേഷം കരഞ്ഞുകൊണ്ടാണ് ജാസ്മിൻ കൺഫെഷൻ റൂമിന്റെ പുറത്തേക്ക് വന്നത്. കുടുംബവുമായിട്ടുള്ള സംഭാഷണത്തിന് ശേഷം അസ്വസ്ഥയായ ജാസ്മിനെ അലട്ടികൊണ്ടിരുന്നത് തന്റെ പിതാവിന് വീണ്ടും ഹൃദയസംബന്ധമായ അസുഖം വരാൻ കാരണമെന്താകുമെന്നാണ്. തുടർന്ന് ജാസ്മിൻ ഗബ്രിയുമായിട്ടുള്ള അടുപ്പത്തെ സംശയിക്കുന്നുണ്ട്. ഇക്കാര്യ ഗബ്രിയോട് തന്നെ ജാസ്മിൻ പറയുന്നുണ്ട്. പിന്നീട് ജാസ്മിൻ ഗബ്രിയോട് അൽപം അകലം പാലിക്കുന്നത് ലൈവ് ടെലികാസ്റ്റിൽ വ്യക്തമാണ്. കൂടാതെ രാത്രി സഹമത്സരാർഥിയായ റസ്മിനോട് ഇക്കാര്യം ഗബ്രി ചർച്ച ചെയ്യുന്നുണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ ഇന്ന് നടന്ന പവർ ടീം ചർലഞ്ചറിൽ മത്സരിച്ച ടീം ടണൽ പുതിയ പവർ ടീം അംഗങ്ങളായി. ഈ ആഴ്ച പവർ ടീമിൽ നിന്നും പുറത്തായ നിഷാന, ജിന്റോ, റെസ്മിൻ എന്നിവരാണ് പുതിയ പവർ ടീം അംഗങ്ങൾ. കൂടാതെ ഇന്ന് നടന്ന ക്യാപ്റ്റൻസി ടാസ്ക് നോമിനേഷനിലേക്ക് സിജോ, റോക്കി, അൻസിബ എന്നിവരെ തിരഞ്ഞെടുത്തു. പവർ ടീമിലേക്ക് യോഗ്യത നേടിയ നിഷാനയും ബിഗ് ബോസ് ആറാം സീസണിന്റെ പ്രഥമ ക്യാപ്റ്റനുമായ അർജുൻ ശ്യാമുമാണ് ഈ ആഴ്ചയിൽ ജയിലിലേക്ക് പോകുന്നത്.
ഈ ആഴ്ചയിൽ എട്ട് മത്സരാർഥികളാണ് എവിക്ഷൻ പട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. പവർ റൂം മത്സരാർഥികൾ നേരിട്ട് നോമിനേറ്റ് ചെയ്ത ജിന്റോ മറ്റ് മത്സരാർഥികൾ വോട്ട് ചെയ്ത റെസ്മിൻ ഭായ്, സിജോ ജോൺ, ഋഷി, നോറ മുസ്കാൻ, സുരേഷ് മേനോൻ, നിഷാന, റോക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രതീഷ് ചന്ദ്രനാണ് ബിഗ് ബോസ് മലയാളം ആറാം സീസണിൽ ആദ്യം പുറത്തായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.