Bigg Boss Malayalam Season 6: കപ്പുയർത്തി ജിന്റോ; `ഇന്ന് ഞാൻ നാടിന്റെയും വിളക്കായി`
Bigg Boss Malayalam Season 6 Finale Winner: തികച്ചും നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിൽ ജിന്റോയുടെ കൈയുയർത്തി ഫിനാലെയിൽ മോഹൻലാല്‍ വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു.
Bigg Boss Malayalam Season 6 Latest Updates: 100 ദിവസങ്ങള്‍ക്കിടയിലെ കടുത്ത മത്സരങ്ങൾക്കൊടുവിൽ ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ചു. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഫിനാലെയില്‍ കപ്പുയർത്തിയത് ജിന്റോയാണ്.
Also Read: 'ഗബ്രിയെ ഇഷ്ടമാണ് പക്ഷെ.. ഇഷ്ടം പ്രേമത്തിലെത്താതെ നോക്കുന്നു' ജാസ്മിന്റെ വാക്കുകൾ വൈറൽ!
നേരത്തെയുണ്ടായിരുന്ന പ്രവചനങ്ങളെ ശരിവയ്ക്കും വിധമായിരുന്നു ഷോയുടെ വിജയിയെ പ്രഖ്യാപിച്ചതും. തികച്ചും നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിൽ ജിന്റോയുടെ കൈയുയർത്തി ഫിനാലെയിൽ മോഹൻലാല്‍ വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. ബിഗ് ബോസ് മലയാളം സിക്സിന്റെ ഷോയിൽ എത്തുമ്പോൾ സെലിബ്രിറ്റികളുടെ ഫിറ്റ്‍നെസ് ഗുരുവെന്ന വിശേഷണം മാത്രമായിരുന്നു ജിന്റോയ്ക്കുണ്ടായിരുന്നത് അവിടെ നിന്നും പതിയെപ്പതിയെ ജിന്റോ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഷോയിൽ പലപ്പോഴും മണ്ടനെന്ന് മുദ്രകുത്തപ്പെട്ട ജിന്റോ തന്റെ കഠിനാദ്ധ്വാനത്തിലൂടെ തന്നെയാണ് വിജയ കിരീടം ചൂടിയത് എന്നതിൽ സംശയമില്ല.
Also Read: ശ്രീതുവിനോട് പ്രണയമോ.. ലെസ്ബിയനോ? പ്രതികരണവുമായി റെസ്‍മിൻ ഭായ്
ജിന്റോയെ കൂടാതെ ടോപ് ഫൈവിൽ അര്‍ജുനും ജാസ്‍മിനും അഭിഷേകും ഋഷിയുമാണ് ഉണ്ടായിരുന്നത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ജിന്റോ ജേതാവായതെന്നത് ശ്രദ്ധേയം. ഷോയിൽ റണ്ണറപ്പായി തിരഞ്ഞെടുത്തത് അര്ജ്ജുനെയാണ്. ബിഗ് ബോസ് കിരീട നേട്ടത്തിന് ശേഷമുള്ള ജിന്റോയുടെ പ്രതികരണം വൈറലാകുകയാണ്. ജിന്റോ പറഞ്ഞത് വീട്ടില്‍ പ്രതിസന്ധി ഘട്ടങ്ങളുണ്ടാകുമ്പോള്‍ അമ്മ പറയാറുണ്ട് 'മോൻ തളരുത് വീടിന്റെ വിളക്കാണെന്ന് ഇപ്പോള്‍ ഞാൻ നാടിന്റെ വിളക്കായി' എന്നായിരുന്നു.
Also Read: ഈ രാജയോഗത്തിലൂടെ 3 രാശിക്കാർക്ക് ജൂലൈ വരെ അപ്രതീക്ഷിത ധന നേട്ടവും പുരോഗതിയും!
നിറഞ്ഞ ചിരിയോടെയായിരുന്നു അര്‍ജുന്റെ പ്രതികരണവും. ശരിക്കും അനുഗ്രഹീതനായിരിക്കുന്നു എന്നാണ് അർജുൻ പറഞ്ഞത്. ഇത് എന്റെ ജീവിതത്തിന്റെ ഒരു തുടക്കം ആയിരിക്കുമെന്നും അർജുൻ പറഞ്ഞു. വിജയിയെ പ്രഖ്യാപിച്ചതോടെ നിരവധി മാറ്റങ്ങളോടെ വന്ന ഇത്തവണത്തെ ബിഗ് ബോസ് ഷോയ്ക്ക് തിരശീല വീണിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.