പേരിനൊപ്പം മാരാർ എന്ന ചേർത്തത് അഖിൽ മാരാരുടെ സവർണജാതീയ മനോഭാവമാണെന്ന് ചാനൽ ചർച്ചയ്ക്കിടെയിൽ അവതാരകർക്ക് മറുപടിയുമായി ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ജേതാവ് അഖിൽ മാരാർ. തന്റെ അസാന്നിധ്യത്തിൽ തന്റെ പേരിനെ കുറിച്ച് നടന്ന ചർച്ചയായതിനാലാണ് സോഷ്യൽ മീഡിയയിലൂടെ താൻ മറുപടി നൽകുന്നതെന്ന് അഖിൽ മാരാർ തന്റെ സമൂഹമാധ്യമ കുറിപ്പിൽ രേഖപ്പെടുത്തി. ചാനൽ അവതരാകരുടേത് മനുഷ്യനെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന വിഷ ജന്തുക്കളുടെ മനോഭാവമാണെന്നും അവരുടെ ഛർദ്ദിൽ മാത്രമെ താൻ ഇതിലൂടെ കാണുന്നൂയെന്നും റിയാലിറ്റി ഷോ ജേതാവ് തന്റെ കുറിപ്പിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

"എന്റെ അസാന്നിദ്ധ്യത്തിൽ എന്നെ കുറിച്ച് ഇവർ നടത്തിയ ചർച്ച അതിൽ പ്രതിപാദിച്ച വിഷയത്തിന്റെ ഗൗരവം മാത്രമാണ് ഈ മറുപടിക്ക് കാരണം. മാരരെ അളക്കാൻ ഉള്ള ടേപ്പ് ഈ മൂന്നെണ്ണത്തിന്റെ കൈയിൽ ഇല്ല. അത് കൊണ്ട് ഫോക്കസ് ഔട്ടിൽ നിന്നും ഫോക്കസിലേക്ക് വരാനുള്ള ഭാഗ്യം പടച്ചോൻ ഇങ്ങൾക്ക് നൽകട്ടെ" അഖിൽ മാരാർ തന്റെ കുറിപ്പിൽ രേഖപ്പെടുത്തി. കൂടാതെ താൻ മൂന്ന് വർഷം താമസിച്ച ദളിത് കോളനി വീടിന്റെ ചിത്രവും അഖിൽ പോസ്റ്റിനൊപ്പം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.


ALSO READ : Viral Video: അച്ഛനെന്നും കിച്ചൂട്ടനൊപ്പം; കൊല്ലം സുധിയുടെ മുഖം കയ്യിൽ പച്ച കുത്തി മകൻ



ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഖിൽ പറഞ്ഞ പ്രസ്താവനയെ ചുറ്റിപ്പറ്റിയാണ് അവതാരകർ റിയാലിറ്റി ഷോ ജേതാവിന്റെ ജാതി പേരിനെ കുറിച്ച് ചർച്ച നടത്തിയത്. തന്റെ പേര് അഖിൽ കോട്ടാത്തലയെന്നായിരുന്നുയെന്നും പിന്നീട് ന്യുമറോളജി പ്രകാരം പേരിനൊപ്പം മാരാർ എന്ന് ചേർക്കുകയായിരുന്നു. തനിക്ക് മകൻ ജനിച്ചിരുന്നെങ്കിൽ മനുഷ്യൻ എന്ന് പേരിടുമായിരുന്നുയെന്നാണ് സംവിധായകനും കൂടി അഖിൽ തന്റെ അഭിമുഖത്തിൽ പറഞ്ഞത്. ഈ വാക്കുകളെ പ്രതിപാദിച്ച് കൊണ്ട് ഒരു സ്വകാര്യ ചാനൽ ചർച്ച നടത്തുകയും അതിനെതിരെ രംഗത്തെത്തുകയുമായിരുന്നു അഖിൽ.


അഖിലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്


എൻ്റെ പേരിലെ ജാതി എന്നിലെ സവർണ്ണ മനോഭാവ സൃഷ്ട്ടി ആണെന്നും 
ഞാൻ അതിൻ്റെ പ്രിവിലേജ് കൊണ്ട് നടക്കുന്ന ആൾ ആണെന്നും പറഞ്ഞു മീഡിയ വണിൻ്റെ ഒരു ചർച്ച എൻ്റെ ശ്രദ്ധയിൽ പെട്ടു...
മതത്തിൻ്റെ പേരിലും ജാതിയുടെ പേരിലും മനുഷ്യനെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ വെമ്പുന്ന 3 വിഷ ജന്തുക്കളുടെ ശർദിൽ ആയി മാത്രമേ ഞാൻ ഇതിനെ കാണുന്നുള്ളൂ..
എൻ്റെ അസാന്നിദ്ധ്യത്തിൽ എന്നെ കുറിച്ച് ഇവർ നടത്തിയ ചർച്ച അതിൽ പ്രതിപാദിച്ച വിഷയത്തിൻ്റെ ഗൗരവം മാത്രമാണ് ഈ മറുപടിക്ക് കാരണം..
മാരരെ അളക്കാൻ ഉള്ള ടേപ്പ് ഈ മൂന്നെണ്ണത്തിൻ്റെ കൈയിലും ഇല്ല ..
അത് കൊണ്ട് ഫോക്കസ് ഔട്ടിൽ നിന്നും ഫോക്കസിലേക്ക് വരാനുള്ള ഭാഗ്യം പടച്ചോൻ ഇങ്ങൾക്ക് നൽകട്ടെ..
1.സവർണ്ണ ഫാസിസ്റ്റ് ആയ ഞാൻ 3 വർഷം താമസിച്ച ദളിത് കോളനി...
2. കോട്ടാത്തലയിൽ എൻഎസ്എസ് ഉം KPMS തമ്മിൽ നടന്ന ക്ഷേത്ര ഭൂമി കേസിൽ ഞാൻ ആർക്കൊപ്പം നിന്നു എന്ന് തിരക്കുക..
3.ഞാൻ കോൺഗ്രസിൽ നിന്നും മാറി വിമതൻ ആയി മൽസരിക്കാൻ ഉള്ള കാരണം അന്വോഷിക്കുക...
അല്ല ഞാൻ ഇതാരോടാ പറയുന്നത് വളിക്ക് വിളി കേൾക്കുന്ന ഈ മൂന്ന് പേരോടോ..


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.