അതിഗംഭീര കളക്ഷൻ വാരി കൂട്ടുകയാണ് പ്രേമലു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ചിത്രം മോളിവുഡിലെ ടോപ്പ് ടെൻ ഗ്രോസ് കളക്ഷൻ ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു. വേൾഡ് വൈഡ് കളക്ഷനിൽ 71 കോടിയാണ് ചിത്രം ഇതുവരെ നേടി കഴിഞ്ഞത്. സാക്നിക് ഡോട്ട് കോം പങ്ക് വെച്ച കണക്ക് പ്രകാരം ചിത്രം ഇന്ത്യ നെറ്റ് കളക്ഷനായി 36.3 കോടിയും, ഇന്ത്യൻ ഗ്രോസ്സ് കളക്ഷനായി 42.85 കോടിയും സ്വന്തമാക്കിയപ്പോൾ ഓവര്‍സീസ്‌ കളക്ഷനായി സ്വന്തമാക്കിയത് 28.65 കോടി രൂപയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ സിനിമ വെബ്സൈറ്റുകൾ പങ്ക് വെച്ച വിവരങ്ങൾ പ്രകാരം 3 കോടിയാണ് ചിത്രത്തിൻറെ ആകെ ബജറ്റ്. താരങ്ങളുടെ ശമ്പളം, പ്രമോഷൻ തുക എന്നിവ  അടക്കമാണിതെന്ന് Moviehint.in സോഴ്സുകളെ ഉദ്ധരിച്ച് പറയുന്നു. എന്തായാലും തീയ്യേറ്ററുകളിൽ ഗംഭീര വിജയമാണ് ചിത്രം നേടിയത്.


ഗിരീഷ് എഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമ്മിച്ചത്. മമിത ബൈജു, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ, നസ്ലൻ, അഖില ഭാർഗവൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. Moviehint.in പങ്ക് വെച്ച കണക്ക് പ്രകാരം ആദ്യ ദിനം ചിത്രം 0.90 കോടി നേടി. രണ്ടാം ദിനം 1.90 കോടിയും, മൂന്നാം ദിവം 2.83 കോടിയുമാണ് ചിത്രം നേടിയത്. നാലാം ദിനം 1.00 കോടിയും ചിത്രം കൂട്ടിച്ചേർത്തു. 


ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമായതിനാൽ തന്നെ ഇതിൽ മിനിമം ഗ്യാരൻറി ഉറപ്പായിരുന്നു. ചിത്രത്തിൻറെ കഥയും നർമ്മത്തിൽ ചാലിച്ച രംഗങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തി. എല്ലാ പ്രായത്തിലുള്ളവരെയും ഒരു പോലെ ചിരിപ്പിച്ചാണ് പ്രേമലു തീയ്യേറ്ററിൽ മുന്നേറുന്നത്.


ചിത്രത്തിന്‍റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.ഒരുപിടി ചിരിക്കാനുള്ള മുഹൂർത്തങ്ങൾ ഒരുക്കി ഒരു മികച്ച റൊമാന്റിക് കോമഡിയാണ് ചിത്രം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.