മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ഒരു ത്രീഡി ചിത്രമായ ബറോസ് ബറോസ്. ഇന്നലെ (ജൂലൈ 29ന്) ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായ വിവരം മോഹൻലാൽ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ടീം ബറോസ് സൈൻ ഓഫ് ചെയ്യുന്നു. ഇനി, കാത്തിരിപ്പ് തുടങ്ങുകയാണ്! എന്ന് കുറിച്ച് കൊണ്ടാണ് പാക്കപ്പ് ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ബറോസിന്റെ അണിയറ പ്രവർത്തകർ എല്ലാവരും ചേർന്നുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയമായിരിക്കുകയാണ്. കാരണം അറിയുമോ?


COMMERCIAL BREAK
SCROLL TO CONTINUE READING

ആ ചിത്രത്തിലുള്ള ഒരാളാണ് ഇത് ചർച്ചയാകാൻ കാരണമായിരിക്കുന്നത്. അത് മറ്റാരുമല്ല പ്രണവ് മോഹൻലാലാണ്. ആ ഫോട്ടോ പെട്ടെന്ന് ഒന്ന് കണ്ട് പോകുന്നവർ ചിലപ്പോൾ പ്രണവിനെ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. എന്നാൽ ചിലരെങ്കിലും തൊപ്പി വെച്ച് അണിയറ പ്രവർത്തകർക്കൊപ്പം ഇരിക്കുന്ന പ്രണവിനെ ശ്രദ്ധിച്ചുണ്ടാകും. ഇതോടെ ബറോസിൽ പ്രണവും അഭിനയിക്കുന്നുണ്ടോ എന്ന തരത്തിൽ ചർച്ച തുടങ്ങി കഴിഞ്ഞു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയ്ക്ക് പുറമെ ഇപ്പോൾ പ്രേക്ഷകർക്ക് കൂടുതൽ ആകാംക്ഷ നൽകിയിരിക്കുകയാണ് ലൊക്കേഷനിലെ പ്രണവിന്റെ സാന്നിധ്യം. ബറോസിന്റെ അണിയറയിലാണോ അഭിനയത്തിലാണോ പ്രണവ് ഉള്ളതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരിപ്പോൾ. 



ഷൂട്ടിം​ഗ് പൂർത്തിയായതോടെ ഇനി ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ബറോസ് ടീമും പ്രേക്ഷകരും. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ബറോസ്. മോഹൻലാലിനെ ഇതുവരെ കണ്ടിട്ടില്ലാത്ത ​ഗെറ്റപ്പിലായിരിക്കും ഈ ചിത്രത്തിൽ കാണാൻ കഴിയുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. 2019ലാണ് ചിത്രം പ്രഖ്യാപിച്ചത്. എന്നാൽ ഒഫീഷ്യൽ ലോഞ്ച് 2021 മാർച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. 


Also Read: RDX Movie: യുവതാരനിര അണിനിരക്കുന്ന 'ആർഡിഎക്സ്'; ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്


 


2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വാസ്കോ ഡ ​ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. ​ഗോവയിലാണ് പ്രധാനമായും സിനിമയുടെ ചിത്രീകരണം. ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ' സംവിധായാകനാണ് ജിജോ. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.