Avatar 2: കാത്തിരിപ്പിന് വിരാമം! `അവതാർ 2` ഡിസംബർ 16ന് എത്തും, ടൈറ്റിലും പ്രഖ്യാപിച്ചു
`അവതാർ- ദ വേ ഓഫ് വാട്ടർ` എന്നാണ് രണ്ടാം ഭാഗത്തിന് പേര് നൽകിയിരിക്കുന്നത്. 20thcentuarystudios ആണ് ഇക്കാര്യം അറിയിച്ചത്.
സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജെയിംസ് കാമറൂൺ (James Cameron) ചിത്രം അവതാറിന്റെ രണ്ടാം ഭാഗം. ഈ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ചിത്രത്തിന്റെ റിലീസും പേരും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമാ ചരിത്രത്തില്‍ തന്നെ ഏറെ അത്ഭുതം സൃഷ്ട്ടിച്ച ചിത്രമാണ് അവതാർ. 2022 ജിസംബർ 16ന് ചിത്രം തിയേറ്ററുകളിലെത്തും. 'അവതാർ- ദ വേ ഓഫ് വാട്ടർ' എന്നാണ് രണ്ടാം ഭാഗത്തിന് പേര് നൽകിയിരിക്കുന്നത്. 20thcentuarystudios ആണ് ഇക്കാര്യം അറിയിച്ചത്.
രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ വർഷം തന്നെ പൂർത്തിയായിരുന്നു. ഈ വർഷം ഡിസംബർ 16ന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ട്വന്റീത് സെഞ്ച്വറി ഫോക്സാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ലാസ് വേഗാസിലെ സീസർ പാലസിൽ നടന്ന സിനിമാകോൺ ചടങ്ങിലാണ് റിലീസ് തിയതിയും ചിത്രത്തിന്റെ പേരും പ്രഖ്യാപിച്ചത്. ഡോക്ടർ സ്ട്രെയിഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ് എന്ന ചിത്രത്തിനൊപ്പം മെയ് ആറിന് ചിത്രത്തിന്റെ ട്രെയിലർ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ് വിവരം.
Also Read: Avatar 2 | അവതാർ 2നായി കടലിനടിയിൽ വിസ്മയ ലോകം തീർത്ത് ജെയിംസ് കാമറൂൺ, റിലീസ് 2022ൽ
പ്രേക്ഷകരിലേക്ക് കടലിനടിയിലെ വിസ്മയം ലോകം എത്തിക്കാനായിരിക്കും ഇത്തവണ സംവിധായകന്റെ ശ്രമം എന്നാണ് സൂചന. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന തരത്തിലുള്ള സാങ്കേതികത ചിത്രത്തിലുണ്ടാകും എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. നീല മനുഷ്യരുടെ ഗ്രഹമായ പാൻഡോറയിലേക്ക് ത്രീഡി കാഴ്ചകളുമായി പ്രേക്ഷകനെ കൈപിടിച്ചു കൊണ്ടുപോവുകയാണ് അവതാറിലൂടെ ജെയിംസ് കാമറൂൺ ചെയ്തത്.
11 വർഷത്തെ കാത്തിരിപ്പാണ് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്ക് അവതാർ 2. ചിത്രത്തിൽ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. 2009 ലെ അവതാറിനു ശേഷം പാൻഡോറിലെ ‘നവി’യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂൺ പ്രഖ്യാപിച്ചിരുന്നു.
Also Read: അവതാർ 2 റിലീസ് നീട്ടി, 2022 ഡിസംബറോടെ തിയേറ്ററുകളിൽ എത്തും
ചിത്രം പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. അവതാർ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1832 കോടി രൂപയാണ് നിർമാണ ചെലവ്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന് 7500 കോടിയോളമാണ് മുതൽ മുടക്ക്.
2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. റിലീസുകളും പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡിനെ തുടർന്ന് ഇത് നീണ്ടു പോകുകയായിരുന്നു.
റിലീസ് തിയതികൾ
അവതാർ 2: ഡിസംബർ 16, 2022
അവതാർ 3: ഡിസംബർ 20, 2024
അവതാർ 4: ഡിസംബർ 18, 2026
അവതാർ 5: ഡിസംബർ 22, 2028
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...