സൂപ്പർ ഹിറ്റ് ചിത്രങ്ങളായ റോഷാക്ക്, കെട്ടിയോളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത നിസ്സാം ബഷീർ സർക്കാസ്റ്റിക് കോമഡി ത്രില്ലർ ജോണറിൽ പുതിയ ചിത്രം ഒരുക്കുന്നു. ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് നിസ്സാം ബഷീറിന്റെ പുതിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സമീർ അബ്ദുൽ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രേക്ഷക സ്വീകാര്യതയും  നിരൂപക പ്രശംസയയും നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്ത നിസ്സാം ബഷീർ പുതിയ ജോണറിൽ ഒരുക്കുന്ന ഈ ചിത്രവും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നുറപ്പാണ്. ബോക്സ്‌ ഓഫീസ് വിജയ ചിത്രങ്ങൾ ഒരുക്കിയ നിസ്സാം ബഷീറിനോടൊപ്പം ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും ഒരുമിക്കുമ്പോൾ വ്യത്യസ്തമായ ജോണറിൽ മലയാള സിനിമ ഇതുവരെ കാണാത്ത ഒരു മേക്കിങ് ലെവൽ സംവിധായകനും സംഘവും സമ്മാനിക്കുമെന്നുറപ്പാണ്. ചിത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഓ പ്രതീഷ് ശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.