മമ്മൂട്ടിയുടെ ഏവരും കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ.  മലയാളത്തിലെ ഐക്കോണിക്  ചിത്രങ്ങളിൽ ഒന്നായ ബിഗ് ബിയുടെ രണ്ടാം ഭാഗമാണ് ബിലാൽ. ചിത്രത്തിൻറെ രണ്ടാം ഭാഗം എത്തുമെന്ന് അറിയിച്ചിട്ട് നാളുകൾ ഏറെ ആയെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൻറെ ഷൂട്ടിങ് 2023 ൽ ആരംഭിക്കും. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൻറെ ഭൂരിഭാഗവും ഷൂട്ട് ചെയ്യുക വിദേശ രാജ്യങ്ങളിലാണ്. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇനിയും ഉണ്ടായിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

2007 ൽ റിലീസ് ചെയ്ത ചിത്രമാണ് ബിഗ് ബി, ചിത്രം സംവിധാനം ചെയ്തത് അമൽ നീരദാണ്. ചിത്രത്തിൽ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായി ആണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയെ കൂടാതെ ഒരു വമ്പൻ താര നിര തന്നെയാണ് ചിത്രത്തിൽ എത്തിയത്. ചിത്രം തീയേറ്ററുകളിൽ പരാജയം നേരിട്ടെങ്കിലും പിന്നീട് ശ്രദ്ധ നേടികയായിരുന്നു. ചിത്രത്തിൻറെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.


ALSO READ: Kaathal Movie : "മാസ് ലുക്ക്"; മമ്മൂട്ടിക്കൊപ്പം കാതലിന്റെ സെറ്റിൽ ജോയിൻ ചെയ്ത് ജ്യോതിക


അതേസമയം നിലവിൽ മമ്മൂട്ടി ചിത്രം കാതലിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികെയാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ജ്യോതികയാണ്. ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്ത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതിന്റെ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സൈറ്റിൽ പൂജയും വിളക്കും തേങ്ങാ ഉടയ്ക്കലും ഒന്നും ഉണ്ടായിരുന്നില്ല. ഇതാണ് ചിത്രത്തിൻറെ  പൂജ ചടങ്ങുകൾ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റാൻ കാരണം. 


മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രമാണ്  കാതൽ.  'കാതൽ ദി കോർ' എന്നാണ് സിനിമയുടെ മുഴുവൻ പേര്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻന്റെ വേഫേറെർ ഫിലിംസ് വിതരണം ചെയ്യും.  തീയറ്ററുകളിൽ നിറസാന്നിധ്യമായി പ്രദർശനം തുടരുന്ന റോഷാക്കിനും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ. 


ബി. ഉണ്ണി കൃഷ്ണന്റെ ക്രസ്റ്റഫറിന്റെ ഷൂട്ടിങ് ശേഷം മമ്മൂട്ടി ജിയോ ബേബിക്ക് ഡേറ്റ് നൽകിയിരുന്നുയെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. കാതിലിന്റെ ഷൂട്ടിങ് മറ്റ് ഷെഡ്യുളുകളിലായി തൊടുപ്പുഴയിലും മറ്റ് ഇടങ്ങളിലുമായി ചിത്രീകരിക്കും. ദി ഗ്രറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് ജേതവായ ജിയോ ബേബി ഫ്രീഡം ഫൈറ്റ്, ശ്രീ ധന്യ കാറ്ററിങ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. പതിവ് ജിയോ ബേബി ചിത്രങ്ങളിൽ നിന്നും അൽപമേറിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രവും കൂടിയാണ് കാതൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.