ടിയും സുഹൃത്തുമായ ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചലച്ചിത്ര താരം മഞ്ജു വാര്യര്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് മഞ്ജു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ വളരെ രസകരമായാണ് മഞ്ജു ആശംസകള്‍ അറിയിച്ചിരിക്കുന്നത്. വായിക്കുന്നവര്‍ക്ക് അത്ര പെട്ടന്നൊന്നും മനസിലാകിലെങ്കിലും 'നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു' എന്നാണ് കുറിപ്പിന്‍റെ ചുരുക്കം. 


ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തമിഴില്‍ വന്‍ വിജയമായി മാറിയ വിജയ്‌ സേതുപതി-തൃഷ ചിത്രം 96ന്‍റെ കന്നഡ പതിപ്പിലാണ് ഭാവന അഭിനയിച്ചത്. 



മലയാളികളുടെ പ്രിയതാരം ജാനുവായെത്തിയ ചിത്രത്തില്‍ റാം എന്ന കഥാപാത്രമായെത്തിയത് കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേശാണ്. 


കഴിഞ്ഞ വര്‍ഷ൦ കന്നട സിനിമ നിര്‍മ്മാതാവായ നവീനുമായി വിവാഹിതയായ ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.