ഓരോ വാക്കിലും കടലാഴം തീര്‍ത്ത എഴുത്തുകാരന് പിറന്നാള്‍ നിറവില്‍!
എംടി എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് അതില്‍ എല്ലാമുണ്ട്,അവന്‍റെ സ്വകാര്യ അഹങ്കാരമാണ് എംടി വാസുദേവന്‍ നായര്‍.
എംടി എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് അതില്‍ എല്ലാമുണ്ട്,അവന്‍റെ സ്വകാര്യ അഹങ്കാരമാണ് എംടി വാസുദേവന്‍ നായര്‍.
എത്രമനോഹരമായി തന്‍റെ എഴുത്തിലൂടെ എംടി മനുഷ്യ വികാരങ്ങളെ വരച്ചുകാട്ടി,കാലം എങ്ങനെ മനുഷ്യനില്‍ വികാരങ്ങള്‍ നിറയ്ക്കുന്നു
എന്ന് എംടി അറിയുന്ന പോലെ മറ്റാരാണ് അറിയുന്നത്. ഭീമന് മഹാഭാരതത്തിന് പുറത്ത് ഒരു മനസുണ്ട് എന്ന് മലയാളികള്‍ക്ക്
പരിചയപെടുത്തിയത് എംടി യാണ്,എത്രമനോഹരമായാണ് എല്ലാം തികഞ്ഞ ഒരു പുരുഷന്‍ ഊഴം കാത്തിരിക്കുന്നതിനെ എംടി വരച്ച് കാട്ടുന്നത്.
വികാരമായാലും വിചാരമായാലും എംടി എഴുതുമ്പോള്‍ അത് ഹൃദയത്തില്‍ ആഴത്തില്‍ പതിയും.എംടി യുടെ നോവലുകള്‍ വായിച്ച് കഴിഞ്ഞാലും
ഓരോ കഥാപാത്രവും മനസ്സില്‍ നിറഞ്ഞ് നില്‍ക്കും,വല്ലാത്ത ഒരു അവസ്ഥയില്‍ വായനക്കാരനെ കൊണ്ടെത്തിക്കുക എന്നതാണ് എംടി യുടെ
രചനകള്‍,സാഹിത്യകാരന്‍,സിനിമാക്കാരന്‍,നാടക കൃത്ത് അങ്ങനെ മലയാളിക്ക് എംടി അവന്‍റെ ആസ്വാദനത്തിന്‍റെ ലോകത്ത് വാക്കുകള്‍
കൊണ്ട് കടലാഴം തീര്‍ത്തവനാണ്,എം ടി എണ്‍പത്തിയേഴാം പിറന്നാളില്‍ എത്തുമ്പോഴും ജ്ഞാനപീഠ നിറവില്‍ എത്തിയപ്പോഴും ഒക്കെ മലയാളി
ആഘോഷിച്ചു,നാലുകെട്ടും അസുരവിത്തും ഒക്കെ മലയാളിയുടെ വായനയുടെ ആഴവും പരപ്പും ഒക്കെ നിശ്ചയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചതാണ്.
തലമുറകള്‍ എത്രകഴിഞ്ഞാലും വായന മരിയ്ക്കാതെ ഓരോ കഥാപാത്രങ്ങളും വായനയ്ക്ക് ശേഷവും മനോവികാരങ്ങളില്‍ തികട്ടി വരുന്നു എന്നതാണ്
എംടി യുടെ മനോഹര രചനാ ശൈലിയുടെ ഗുണം.
Also Read:മാധ്യമ പ്രവർത്തനം സാമൂഹ്യ സേവനം കൂടിയാണ്!
മഞ്ഞും കാലവും വാരണാസിയും നാലുകെട്ടും ഒക്കെ വായനക്കാരെ കൊണ്ടെത്തിച്ച ആ അവസ്ഥയെ ഉന്മാദം
എന്ന് വിളിച്ചാലും തെറ്റില്ല,സിനിമയില്‍ ദേശീയ പുരസ്ക്കാരം സ്വന്തമാക്കിയ എംടി സിനിമാ മേഖലയിലും തീര്‍ത്തത് തന്‍റെ മാത്രം ഇടമായിരുന്നു.
ഒരു വടക്കന്‍ വീരഗാഥയായാലും സദയം ആയാലും പരിണയം ആയാലും കടവ് ആയാലും അതിലൊക്കെ തന്‍റെ മാത്രം അടയാളം പതിപ്പിക്കാന്‍
എംടി ക്ക് കഴിഞ്ഞു.ഈ കൊറോണ മഹാമാരിയുടെ കാലത്ത് പുറംലോകം കാണാതെ വീട്ടിലിരിക്കുമ്പോള്‍ എന്ത് പിറന്നാള്‍ എന്ന് എംടി
തന്‍റെ മാത്രം ശൈലിയില്‍ ചോദിക്കുമ്പോള്‍ അത് എഴുത്തുകാരന്‍റെ മനസാണ് പ്രകടിപ്പിക്കുന്നത്.രോഗ ഭീതിയില്‍ നിന്ന് മുക്തി നേടിയ പ്രസന്നമായ ഒരു
പ്രഭാതം ഉണ്ടാകുമെന്ന് എംടി പ്രതീക്ഷയും പ്രകടിപ്പിക്കുന്നു.എത്രയെത്ര പുരസ്ക്കാരങ്ങള്‍ ഈ എഴുത്ത് കാരനെ തേടിയെത്തി.എത്ര നിസ്സാരമായി
തന്‍റെ എഴുത്തിലൂടെ എംടി മനുഷ്യ മനസിനെ വാക്കുകള്‍ കൊണ്ട് ഭ്രമിപ്പിക്കുന്നു,എത്ര മനോഹരം ആ എഴുത്ത് അത് കൂട്ടികൊണ്ട് പോകുന്ന
വായനയുടെ സുഖവും നീറ്റലും നൊമ്പരവുമൊക്കെ ഒന്ന് വേറെ തന്നെ..