മിയാമി: ബോഡി ഷെയിമിങ്ങിനെതിരെ വ്യത്യസ്ത പ്രതികരണവുമായി ഗ്രാമി അവാര്‍ഡ് ജേതാവും ഗായിക ബില്ലി എലിഷ് രംഗത്ത്. മിയാമിയില്‍ വച്ചു നടന്ന സംഗീതനിശയില്‍ വസ്ത്രമുരിഞ്ഞായിരുന്നു ബില്ലിയുടെ പ്രതിഷേധം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബില്ലിയുടെ ഈ പ്രതിഷേധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ബില്ലിയുടെ ശരീരത്തെക്കുറിച്ചും അവരുടെ വസ്ത്രധാരണത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ കളിയാക്കല്‍ നിലനിന്നിരുന്നു. ഇതിന് മറുപടിയെന്നോളം ആയിരുന്നു ബില്ലിയുടെ ഈ പ്രതിഷേധം. 


എനിക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ചാല്‍ ഞാന്‍ സ്ത്രീയല്ലാതാകുമോയെന്നും എന്‍റെ ശരീരം കാണാത്തവര്‍ എന്തിനാണ് എന്നെ വിമര്‍ശിക്കുന്നതെന്നും ബില്ലി പരിപാടിക്കിടെ ചോദിച്ചു. നിങ്ങള്‍ എന്നെക്കുറിച്ച് പറയുന്ന അഭിപ്രായത്തിന്‍റെ ഉത്തരവാദിത്തം എനിക്കില്ലയെന്നും നിങ്ങള്‍ക്ക് എന്നെക്കുറിച്ചുള്ള അറിവല്ല എന്‍റെ മൂല്യം നിശ്ചയിക്കുന്നതെന്നും ബില്ലി പറഞ്ഞു.


ഈ വര്‍ഷത്തെ ഗ്രാമി അവാര്‍ഡില്‍ ഒന്നും രണ്ടുമല്ല അഞ്ചു പുരസ്ക്കാരമാണ് ബില്ലി എലിഷ് വാരിക്കൂട്ടിയത്.