Aamir Khan: ആമിര്‍ ഖാന്‍ നേപ്പാളില്‍; ധ്യാനത്തിനു പോയതെന്ന് സൂചന
Aamir Khan in Nepal for meditation: വലിയ പ്രതീക്ഷയോടെയും ഹൈപ്പോടെയും എത്തിയ ലാല്‍ സിങ് ഛദ്ദ പരാജയപ്പെട്ടത് ആമിറിനെ തളര്‍ത്തിയിരുന്നു.
ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളാണ് ആമിര്‍ ഖാന്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ നേപ്പാളിലേക്ക് പറന്നിരിക്കുകയാണ്. അവിടെ താരം ധ്യാനത്തനായാണ് പോയതെന്നാണ് സൂചന. വിപാസന മെഡിറ്റേഷന്‍ സെന്ററിലാണ് താരം ധ്യാനത്തിന് എത്തുന്നത്. അത് നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ബുദ്ധനീലകണ്ഠയിലാണ്. അവിടുത്തെ പ്രശസ്തമായ മെഡിറ്റേഷന്‍ സെന്ററാണിത്. പതിനൊന്ന് ദിവസത്തെ ധ്യാനത്തിനാണ് ആമിര്‍ എത്തിയത്. ഈ വാര്‍ത്ത വിപാസന സെന്‌ററ് ഉദ്യോഗസ്ഥരും അംഗീകരിച്ചിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെ നേപ്പാളില്‍ എത്തിയ ആമിര്‍ 2014 ലാണ് ഇതിനു മുമ്പേ ഇവിടെ വന്നത്. യൂണിസെഫിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് അന്ന് വന്നിരുന്നത്. ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും നേപ്പാളില്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലാല്‍ സിങ് ഛദ്ദ എന്ന ആമിര്‍ ഖാന്റെ സിനിമ വലിയ പരാജയമായിരുന്നു. ഇതിന് പിന്നാലെ താന്‍ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയാണെന്ന പ്രഖ്യാപനവുമായി ആമിര്‍ എത്തി. താരത്തിന്റെ ആ വെളിപ്പെടുത്തല്‍ വലിയ ഞെട്ടലാണ് ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയത്. വലിയ പ്രതീക്ഷയോടെയും ഹൈപ്പോടെയും എത്തിയ ലാല്‍ സിങ് ഛദ്ദ പരാജയപ്പെട്ടത് ആരാധകരെ മാത്രമല്ല ആമിറിനെയും തളര്‍ത്തിയിരുന്നു. ലാല്‍ സിങ് ഛദ്ദയ്ക്ക് ശേഷം ആമിറിന്റെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. താന്‍ ഇനി കുറച്ചു കാലത്തേക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ പോകുകയാണെന്നും. തന്റെ തിരക്കുകള്‍ക്കിടയില്‍ കുടുംബത്തിന് വേണ്ട ശ്രദ്ധയും പരിഗണനയും നല്‍കാന്‍ സാധിച്ചെന്നുമൊക്കെ ഇടവേളയെടുക്കുന്നതിന് കാരണമായി ആമിര്‍ പറഞ്ഞിരുന്നു.
ALSO READ: 'അരിക്കൊമ്പന്റെ' ഷൂട്ടിംഗ് ഒക്ടോബറിൽ, ചിത്രീകരണം ശ്രീലങ്കയിലയിലെ സിഗിരിയയിൽ
എന്നാലിപ്പോള്‍ ആമിര്‍ ഖാന്‍ വീണ്ടും സിനിമയിലേക്ക് വരുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. താരത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗജിനിയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എന്നാല്‍ ഇതിനേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ വന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആമിര്‍ തെലുങ്ക് സിനിമ നിര്‍മ്മാതാവായ അല്ലു അരവിന്ദുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. ഇതിനായി പല തവണ ആമിര്‍ ഹൈദരാബാദിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...