മാഡ്രിഡ് : ചിത്രം പകർത്തിയതിന് കൈ ഉയർത്തി ലൈംഗിക ചേഷ്ട കാട്ടി ബോളിവുഡ് നടി ദീപിക പദുകോൺ. സ്പെയിനിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ഷാറൂഖ് ഖാൻ ചിത്രം പത്താന്റെ ചിത്രീകരണ വേളയ്ക്കിടെ പാപ്പിരാസി മാധ്യമങ്ങൾ ഫോട്ടോയെടുക്കാൻ ശ്രമിക്കുവെയാണ് ദീപിക ലൈംഗിക ചേഷ്ട പ്രകടമാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഷാറൂഖ് ഖാനിനോടൊപ്പം ബാൽക്കണിയിൽ നിൽക്കുന്ന ചിത്രത്തിലാണ് നടിയുടെ ലൈംഗിക ചേഷ്ട പ്രകടനമായത്. നേരത്തെ നടിയുടെ പത്താൻ സിനിമയിലെ ബിക്കിനി ചിത്രങ്ങൾ ഇത്തരത്തിൽ പാപ്പരാസി മാധ്യമങ്ങൾ വഴി ലീക്കായിരുന്നു. അതിനോടുള്ള പ്രതികരണം എന്ന പോലെയാണ് ദീപിക നടുവിരൽ ഉയർത്തി കാട്ടിയെതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 


ALSO READ : അമ്മയാകാനൊരുങ്ങി സോനം കപൂർ; ആശംസകൾ അറിയിച്ച് ബോളിവുഡ്


അതേസമയം ചിലർ നടി കാണിച്ച ആഗ്യം ഒരിക്കലും യോചിക്കാൻ സാധിക്കാത്തതാണെന്നും നിലപാടും ഉന്നയിക്കുന്നുണ്ട്.  തണ്ണുപ്പത്ത് കറുത്ത ജാക്കറ്റും ധരിച്ച് ബാൽക്കണിയിൽ നിൽക്കുന്ന ദീപികയും സമീപത്ത് സിഗരറ്റും വലിച്ച് നിൽക്കുന്ന ഷാറൂഖമാണ് ചിത്രത്തിലുള്ളത്.




ദീപികയുടെ നേരത്തെ പാപ്പിറാസികൾ പകർത്തിയ വൈറലായ ബിക്കിനി ചിത്രങ്ങൾ.



ALSO READ : എന്റെ ഇഷ്ടം ; ബിക്കിനിയിട്ടാൽ ഇവിടെ ആർക്കാണ് കുഴപ്പം? ഷോൺ റോമി പറയുന്നു



പത്താൻ എന്ന ഷാറൂഖ്, ദീപിക, ജോൺ എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിങിനിടെയുള്ള ചിത്രമാണിവ. അടുത്തിടെയാണ് സിനിമയുടെ റിലീസ് തിയതി പുറത്ത് വിട്ടിരിക്കുന്നത്. സിദ്ധാർഥ് ആനന്ദ് ഒരുക്കന്ന ചിത്രം 2023 ജനുവരി 25 തിയറ്ററുകളിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.