ബോളിവുഡ് താരം സുസ്മിത സെന്നിന് ഹൃദയാഘാതം. നടി ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരിക്കുന്നത്. ഹൃദയാഘാതം അനുഭവപ്പെട്ട തന്നെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയയാക്കിയെന്ന് മുൻ മിസ് യൂണിവേഴ്സ് വ്യാഴ്ച ഉച്ചയ്ക്ക് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു. തന്റെ അച്ഛനൊപ്പമുള്ള ചിത്രവും അദ്ദേഹത്തിന്റെ വാക്കുകളും കുറിച്ചുകൊണ്ട് ബോളിവുഡ് തന്റെ രോഗ വിവരം പുറത്ത് വിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ദിവസങ്ങൾക്ക് മുമ്പ് തനിക്ക് ഹൃദയാഘാതം ഉണ്ടായി. തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയയാക്കിയെന്നും സ്റ്റെന്റ് ഘടിപ്പിക്കുകയും ചെയ്തു. കൂടാതെ തനിക്ക് വലിയ ഹൃദയം ഉണ്ടെന്ന് കാർഡിയോളജിസ്റ്റ് ഉറപ്പിച്ച് പറഞ്ഞുയെന്ന് സുസ്മിത സെൻ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. ഒരുപാട് പേരുടെ സമയോചിത ഇടപെടലിന് താരം നന്ദി അറിയിക്കുകയും ചെയ്തു. കൂടാതെ താൻ നിലവിൽ പൂർണ ആരോഗ്യവതിയാണെന്നും നടി വ്യക്തമാക്കി.


ALSO READ : Alone Ott Release: 'എലോൺ' ഉടൻ ഒടിടിയിലെത്തും; എപ്പോൾ, എവിടെ കാണാം?



നിലവിൽ ബോളിവുഡ് താരം താൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഹിന്ദി വെബ് സീരിസായി ആര്യയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ്. ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിലാണ് വെബ് സീരിസ് സംപ്രേഷണം ചെയ്യുന്നത്. 1996ൽ ദസ്തക് എന്ന സിനിമയിലൂടെ സുസ്മിത സെൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.