Dilip Kumar: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാർ അന്തരിച്ചു
ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്നായിരുന്നു അന്ത്യം.
ന്യൂഡല്‍ഹി: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്നായിരുന്നു അന്ത്യം. 98 വയസായിരുന്നു. രാവിലെ 7:30 നായിരുന്നു അന്ത്യം.
ഏറെനാളായി അദ്ദേഹം മുംബൈയിലെ പിഡി ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. നേരത്തെ ശ്വാസ തടസത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രോഗം ഭേദമായി അദ്ദേഹം വീട്ടിലെത്തിയിരുന്നു.
ശേഷം ജൂണ്‍ ആറിനാണ് ദിലീപ് കുമാറിനെ വീണ്ടും ശ്വാസതടസത്തെ തുടര്‍ന്ന് മുംബൈ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശേഷം ജൂൺ 30 ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഹിന്ദി ചലച്ചിത്ര ലോകത്തെ ഒരു ഐതിഹാസിക നടനും മുന്‍ പാര്‍ലമെന്റ് അംഗവുമായിരുന്നു ദിലീപ് കുമാര്‍. 1944 ലാണ് ദിലീപ് കുമാര്‍ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.
ശേഷമാണ് അദ്ദേഹം യൂസുഫ് ഖാന്‍ എന്ന തന്റെ പേര് മാറ്റി ദിലീപ് കുമാര്‍ എന്നാക്കിയത്. 1940-1980 കാലഘട്ടത്തില്‍ അദ്ദേഹം ഒട്ടനവധി മികച്ച ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് പത്മ വിഭൂഷൺ ലഭിച്ചിട്ടുണ്ട്.
Also Read: സമ്മർദ്ദവും വിഷാദവും അകറ്റുന്ന യോഗയുമായി Samyuktha Varma
വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വക്കുന്ന ദിലീപ് കുമാര്‍ ഇന്ത്യന്‍ ചലച്ചിത്രത്തിലെ മികച്ച നടന്മാരില്‍ ഒരാളായിരുന്നു എന്നതിൽ സംശയമില്ല.
ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടനാണ് ദിലീപ് കുമാർ. മാത്രമല്ല ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...