ഇര്ഫാന് ഖാന്‍,ഋഷി കപൂര്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഏപ്രില്‍ നല്കിയ നഷ്ടം!
ഇന്ത്യന്‍ സിനിമയുടെ രണ്ട് മുഖങ്ങള്‍ അതാണ് അടുത്തടുത്ത ദിവസങ്ങളില്‍ ലോകത്തോട് വിടപറഞ്ഞ ഇര്‍ഫാന്‍ ഖാനും ഋഷി കപൂറും.
ഇന്ത്യന്‍ സിനിമയുടെ രണ്ട് മുഖങ്ങള്‍ അതാണ് അടുത്തടുത്ത ദിവസങ്ങളില്‍ ലോകത്തോട് വിടപറഞ്ഞ ഇര്‍ഫാന്‍ ഖാനും ഋഷി കപൂറും.
ബോളിവുഡില്‍ ഇരുവരും സ്വന്തം ഇരിപ്പിടം തീര്‍ത്തവരാണ്.രാജസ്ഥാനിലെ ജയ്പൂരില്‍ ജനിച്ച ഇര്‍ഫാന്‍ പ്രാദേശിക ക്രിക്കറ്റ് താരത്തില്‍ നിന്നാണ്
ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഹോളിവുഡില്‍ വരെ എത്തിയ അഭിനയ പ്രതിഭയായി മാറിയത്.നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ വേഷമിട്ടശേഷമാണ്
ഇര്‍ഫാന്‍ ബോളിവുഡില്‍ എത്തിയത്.മീരാ നായരുടെ സലാം ബോംബെയാണ് ഇര്‍ഫാന്‍ ഖാന്‍ വേഷമിട്ട ആദ്യചിത്രം,അംഗ്രേസി മീഡിയമാണ് ഇര്‍ഫാന്‍
അഭിനയിച്ച അടുത്തിടെ പുറത്തിറങ്ങിയ ചിത്രം,ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായി കണക്കാക്കുന്ന ഇര്‍ഫാന് പാന്‍ സിംഗ് തോമാര്‍ എന്ന
സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.അഭിനയത്തിന് നിരവധി പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കിയ ഇര്‍ഫാന്
2011 ല്‍ പത്മശ്രീയും ലഭിച്ചു.അമേസിങ് സ്പൈഡര്‍മാന്‍,ജുറാസിക് വേള്‍ഡ്,ലൈഫ് ഓഫ് പൈ തുടങ്ങിയവ ഇര്‍ഫാന്‍ വേഷമിട്ട പ്രധാനപെട്ട ഹോളിവുഡ്
ചിത്രങ്ങളാണ്.വന്‍കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ഇര്‍ഫാന്‍ ഏപ്രില്‍ 29ന് മുംബൈയിലെ കോകിലബെന്‍ ധീരുഭായി അംബാനി
ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
തൊട്ടടുത്ത ദിവസം ഏപ്രില്‍ 30 ന് ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം ഋഷി കപൂര്‍ മരണത്തിന് കീഴടങ്ങി,മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സിനിമയിലെ
രണ്ട് പ്രതിഭകളെയാണ് നഷ്ടമായാത്. മുംബൈ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്നു ഋഷികപൂറിന്റെ മരണം,
1973 ല്‍ പുറത്തിറങ്ങിയ ബോബി എന്ന സിനിമയിലൂടെ ബോളിവുഡില്‍ സ്വന്തമായൊരിടം കണ്ടെത്തിയ ഋഷി കപൂര്‍ നടന്‍,സംവിധായകന്‍,നിര്‍മാതാവ്,
അങ്ങനെയൊക്കെ സിനിമയുടെ ഭാഗമായി,പ്രണയ രംഗങ്ങളില്‍ മികച്ച ഭാവപ്രകടനങ്ങളിലൂടെ ആസ്വാദകമനം കീഴടക്കുന്നതിന് ഋഷികപൂറിന് കഴിഞ്ഞു.
ബാലതാരമായി സിനിമയില്‍ എത്തിയ ഋഷികപൂര്‍ അമര്‍ അക്ബര്‍ ആന്റണി,ലൈല മജ്നു,സര്‍ഗം,ബോല്‍ രാധാ ബോല്‍,പ്രേം രോഗ്,ഹണിമൂണ്‍ അങ്ങനെ
ആരാധക മനം കീഴടക്കിയ നിരവധി ചിത്രങ്ങള്‍,തന്‍റെ സിനിമയിലെ ഗാനരംഗങ്ങള്‍ അത് ഋഷികപൂറിലെ നടനെ മറ്റ് നായകന്‍ മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു.
എത്ര മനോഹരമായാണ് ഋഷി കപൂര്‍ ഗാനരംഗങ്ങളുമായി ഇഴകിചേര്‍ന്ന് അഭിനയിക്കുന്നത്.അങ്ങനെ സിനിമാ ആരാധകരുടെ മനകവര്‍ന്ന ഋഷി കപൂര്‍ തന്‍റെ
സിനിമകളില്‍ കൂടി ഇനിയും ആരാധക ഹൃദയങ്ങളില്‍ ജീവിക്കും.
മണിക്കൂറുകള്‍ വ്യത്യാസത്തില്‍ രണ്ട് സിനിമാ പ്രതിഭകളെയാണ് ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് നഷ്ട്മായത്.തങ്ങളുടെ അഭിനയ മികവ്കൊണ്ട് ഇര്‍ഫാനും ഋഷി
കപൂറും സിനിമയില്‍ തങ്ങളുടെ സ്ഥാനം കണ്ടെത്തിയവരാണ്.പകരം വെയ്ക്കാന്‍ മറ്റൊരാളില്ലാത്ത ശൂന്യത സൃഷ്ടിച്ച്കൊണ്ടാണ് ഇരുവരും വിടവാങ്ങിയത്.