Mumbai: പ്രശസ്ത ബോളിവുഡ് നടി യാമി ഗൗതമിന് Enforcement Directorate ന്‍റെ സമന്‍സ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് നടിയെ ചോദ്യം ചെയ്യുക.  ഇക്കാര്യം ചൂണ്ടിക്കാട്ടി യാമി ഗൗതമിന്   (Yami Gautam) Enforcement Directorate സമന്‍സ് അയച്ചു.


ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (Foreign Exchange Management Act (FEMA) ലംഘിച്ചെന്നാരോപിച്ചാണ് യാമിയ്ക്ക് ഇഡിയുടെ മുംബൈ യൂണിറ്റ് സമന്‍സ് അയച്ചിരിക്കുന്നത്.   ഇത് രണ്ടാം തവണയാണ് നടിയ്ക്ക്   എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  സമന്‍സ് അയക്കുന്നത്.  ജൂലൈ 7ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. 


ബാങ്ക് അക്കൗണ്ടില്‍ വിദേശ പണമിടപാട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡിയുടെ നടപടി. ജൂലൈ 7ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.  


Also Read: Yami Gautam: അറിയാം.. യാമിയുടെ സൗന്ദര്യ രഹസ്യങ്ങൾ!
 
വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെയാണ് യാമിഗൗതം  ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അടുത്തിടെയാണ് താരം വിവാഹിതയായത്.  ഉറി എന്ന ചിത്രത്തിനന്‍റെ  സംവിധായകനായ ആദിത്യ ധറി നെയാണ് താരം വിവാഹം  ചെയ്‌തിരിയ്ക്കുന്നത്. 


Also Read: Yami Gautham Wedding : വിവാഹവസ്ത്രത്തിൽ യാമി ഗൗതമും ആദിത്യ ധാറും ; ചിത്രങ്ങൾ കാണാം


കാബില്‍, ബദ്‌ലാപൂര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായികയായിരുന്നു യാമി. ഹീറോ എന്ന ചിത്രത്തില്‍  പൃഥ്വിരാജിന്‍റെ നായികയായും യാമി എത്തിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.