Bollywood താരങ്ങളുടെ bodyguards -ന്റെ ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും....!!
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ബോളിവുഡ് താരങ്ങൾ ഒരിയ്ക്കലും ഒറ്റയ്ക്ക് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടില്ല, അവരോടൊപ്പം അവരുടെ സംരക്ഷണ ത്തിനും ആരാധകരുടെ തിരക്കില്‍ നിന്ന് രക്ഷിക്കാനുമായി എപ്പോഴും അംഗരക്ഷകർ (bodyguards) ഒപ്പമുണ്ടാകും.
Mumbai: നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ബോളിവുഡ് താരങ്ങൾ ഒരിയ്ക്കലും ഒറ്റയ്ക്ക് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടില്ല, അവരോടൊപ്പം അവരുടെ സംരക്ഷണ ത്തിനും ആരാധകരുടെ തിരക്കില്‍ നിന്ന് രക്ഷിക്കാനുമായി എപ്പോഴും അംഗരക്ഷകർ (bodyguards) ഒപ്പമുണ്ടാകും.
അമിതാബ് ബച്ചനൊപ്പം ജിതേന്ദ്ര ഷിന്‍ഡേ, ഷാരൂഖ് ഖാനൊപ്പം രവി സിംഗ്, സല്‍മാന്‍ ഖാനൊപ്പം ഷെരാ.... ഈ bodyguards ബോളിവുഡില്‍ ഏറെ പ്രശസ്തരാണ്. തങ്ങളുടെ അംഗരക്ഷകർ (bodyguards) ഇല്ലാതെ ഇവരെ നമുക്ക് കാണുവാന്‍ സാധിക്കില്ല.
എന്നാല്‍ നിങ്ങള്‍ക്കറിയുമോ ഈ അംഗരക്ഷകരുടെ ശമ്പളം എത്രയാണ് എന്ന്? ഇവരുടെ വാര്‍ഷിക ശമ്പളം കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ തലചുറ്റി വീഴും തീര്‍ച്ച.... !! നിങ്ങള്‍ വിചാരിക്കുന്നതിലും ഏറെ അധികമാണ് ഇവര്‍ ശമ്പളമായി കൈപ്പറ്റുന്നത്.
ആരാണ് ജിതേന്ദ്ര ഷിന്‍ഡേ? (Who is Jitendra Shinde?)
Bollywood megastar അമിതാബ് ബച്ചന്‍റെ (Amitabh Bachchan) അംഗരക്ഷകനാണ് (bodyguard) ജിതേന്ദ്ര ഷിന്‍ഡേ (Jitendra Shinde). സ്വന്തമായി സെക്യൂരിറ്റി ഏജന്‍സി നടത്തുന്ന ആളാണ് ജിതേന്ദ്ര ഷിന്‍ഡേ. എന്നാല്‍, അദ്ദേഹം സ്വയമാണ് megastar അമിതാബ് ബച്ചന്‍റെ സുരക്ഷ നോക്കുന്നത്. അദ്ദേഹത്തിന്‍റെ ഒരു വര്‍ഷത്തെ ശമ്പളം 1.5 കോടി രൂപയാണ്...!!
ഷേരാ, സല്‍മാന്‍ ഖാന്‍റെ അംഗരക്ഷകർ (Shera, Salman Khan's bodyguard)
സല്‍മാന്‍ ഖാനൊപ്പം നിഴലായി ഇപ്പോഴും ഒപ്പം കാണുന്ന ഷേരയെ ഒട്ടുമിക്കവര്‍ക്കും പരിചയമാണ്. സല്‍മാന്‍ ഖാനൊപ്പം ചില സിനിമകളിലും ഷേരാ അഭിനയിച്ചിട്ടുണ്ട്. ഷേരയുടെ വാര്‍ഷിക വരുമാനം 2 കോടി രൂപയാണ്... !!
ഷാരൂഖ് ഖാന്‍റെ bodyguard രവി സിംഗ് (You know who is Ravi Singh?)
King Khan SRKയുടെ bodyguard ആണ് രവി സിംഗ്. ഈ 6 അടി പൊക്കമുള്ള വ്യക്തി ഷാരൂഖ് ഖാനൊപ്പം എപ്പോഴും ഉണ്ടാകും. ഏകദേശം 10 വര്‍ഷത്തിലധികമായി രവി സിംഗ് ഷാരൂഖ് ഖാന്‍റെ അംഗരക്ഷകനായി പ്രവര്‍ത്തിക്കുന്നു. ഇദ്ദേഹത്തിന്‍റെ ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. 2.7 കോടിയാണ് ഇദ്ദേഹത്തിന്‍റെ ശമ്പളം. രവി സിംഗ് ആണ് ബോളിവുഡില്‍ ഏറ്റവു മധികം ശമ്പളം നേടുന്ന അംഗരക്ഷകർ (bodyguard)...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...