തന്‍റെ സ്കൂൾ കാലഘട്ടത്തിലെ ചിത്രം പങ്ക് വച്ച് ബോണി കപൂർ; തിരിച്ചറിയാനാകുന്നില്ലെന്ന് ഷബാനാ ആസ്മി
`നിങ്ങളുടെ തിളക്കം അക്കാലത്തെ ഒരു ട്രെൻഡായിരുന്നു.. നിങ്ങൾ എല്ലായ്പ്പോഴും ട്രെൻഡിയാണ്`
ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂർ പലപ്പോഴും തന്‍റെയും കുടുംബത്തിന്‍റെയും ത്രോബാക്ക് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പങ്ക് വയ്ക്കാറുണ്ട്. ഇന്നലെ തന്‍റെ സ്കൂൾ കാലഘട്ടത്തിലെ ഒരു അപൂർവ ചിത്രം ഇൻസ്റ്റാഗ്രാം വഴി ആരാധകർക്ക് വേണ്ടി അദ്ദേഹം പങ്ക് വച്ചു. അരയിൽ കൈവച്ച് ക്യാമറക്ക് പോസ് ചെയ്യുന്ന അദ്ദേഹം, "സന്തോഷകരമായ സ്കൂൽ ദിനങ്ങൾ" എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്ക് വച്ചത്. ഇൻസ്റ്റാഗ്രാം വഴി ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽത്തന്നെ നിരവധി പേർ അഭിപ്രായങ്ങളുമായി രംഗത്ത് വന്നു.
"കൊള്ളാം അതൊരു അത്ഭുതകരമായ ചിത്രമാണ്", "നിങ്ങളുടെ തിളക്കം അക്കാലത്തെ ഒരു ട്രെൻഡായിരുന്നു.. നിങ്ങൾ എല്ലായ്പ്പോഴും ട്രെൻഡിയാണ്". "ഓൾഡ് ഈസ് ഗോൾഡ്" എന്ന് ഉൾപ്പെടെ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേർ ഇൻസ്റ്റാഗ്രാമിൽ കമന്‍റുകൾ രേഖപ്പെടുത്തി. പ്രശസ്ത ബോളീവുഡ് നടി ഷബാനാ ആസ്മിയും ബോണി കപൂറിന്‍റെ ചിത്രത്തിന് അഭിപ്രായം രേഖപ്പെടുത്തി. "ചിത്രം കണ്ടിട്ട് തിരിച്ചറിയാനാകുന്നില്ലെന്നായിരുന്നു" ഷബാനയുടെ ഇൻസ്റ്റാഗ്രാം കമന്‍റ്.
ബോളീവുഡിലെ കപൂർ കുടുംബത്തിലെ ഒരു അംഗമായ ബോണി കപൂർ, മിസ്റ്റർ ഇന്ത്യ, ജുദായി, വാണ്ടഡ്, നോ എൻട്രി തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് ബോളീവുഡ് ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അജയ് ദേവ്ഗൺ അഭിനയിക്കുന്ന സ്പോർട്സ് ചിത്രമായ മൈദാൻ ആണ് ബോണിയുടെ അടുത്ത ചിത്രം. നേർകൊണ്ട പാർവൈ, വലിമൈ, വക്കീൽ സാബ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച് ബോണീ കപൂർ ദക്ഷിണേന്ത്യൻ സിനിമയിലും തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
രൺബീർ കപൂറും ശ്രദ്ധ കപൂറും അഭിനയിച്ച് ലവ് രഞ്ജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ബോണി അഭിനയ രംഗത്തും അരങ്ങേറ്റം കുറിക്കുന്നുണ്ട്. ചിത്രത്തിൽ രൺബീറിന്‍റെ അച്ഛന്‍റെ വേഷത്തിലാണ് ബോണി കപൂർ എത്തുന്നത്. 2018 അന്തരിച്ച പ്രശസ്ത ബോളീവുഡ് നടി ശ്രീദേവി ആയിരുന്നു ഇദ്ദേഹത്തിന്‍റെ ഭാര്യ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...