ബ്രഹ്മാസ്ത്രയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട പുറത്തുവിട്ട് ചിത്രത്തിൻറെ നിർമ്മാതാക്കൾ. കരൺ ജോഹർ പുറത്തിവിട്ട റിപ്പോർട്ട് അനുസരിച്ച് ചിത്രം ആദ്യ ദിനം ആഗോളതലത്തിൽ നേടിയത് 75 കോടി രൂപയാണ്.  എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ  നിന്ന് ലഭിക്കുന്നത്. ഈയടുത്ത് ഏറ്റവും വലിയ അഡ്വാൻസ് റിസർവേഷൻ നേടി കൊണ്ട് തിയേറ്ററിൽ എത്തിയ ചിത്രമാണ് ബ്രഹ്മാസ്ത്ര. 400 കോടി രൂപ ബജറ്റിൽ എത്തിയ ചിത്രമാണ് ബ്രഹ്മസ്ത്ര. ചിത്രം ആദ്യ ദിനം 35 മുതൽ 37 കോടി രൂപ വരെ ആദ്യ ദിനം നേടുമെന്നായിരുന്നു ട്രെയ്ഡ് അനലിസ്റ്റുകൾ പറഞ്ഞിരുന്നത്. എന്നാൽ ഇതിന് ഇരട്ടിയിലധികം കളക്ഷനാണ് ചിത്രം നേടിയത്.



COMMERCIAL BREAK
SCROLL TO CONTINUE READING

400 കോടിയാണ് ചിത്രത്തിൻറെ ആകെ മുടക്ക് മുതൽ. ഇതിൽ വിഎഫ്എക്സിന് മാത്രം 60 കോടിയാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ ചിലവാക്കിയത്. വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബോളിവുഡ് സിനിമയിൽ ലാൽസിങ്ങ് ഛദ്ദയുടെ അടക്കം വലിയ വിവാദത്തിലേക്ക് വഴി തെളിച്ചിരുന്നു. അത് കൊണ്ട് തന്നെ ബ്രഹ്മാസ്ത്ര പോലുള്ള ചിത്രങ്ങൾ മികച്ച വിജയം നേടേണ്ടത് ആവശ്യം കൂടിയാണ്.


ALSO READ: Brahmastra Review : കണ്ണും പൂട്ടി പറയാം ഇത് ഇന്ത്യൻ സിനിമയുടെ മാർവൽ എന്ന്; ബ്രഹ്മാസ്ത്ര ഡീറ്റൈൽഡ് റിവ്യൂ


ആദ്യ ദിനം 100 തീയ്യേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. പേര് സൂചിപ്പിക്കുന്നത് പോലെ ശിവയുടെ കഥയാണ് അസ്ത്രാവേഴ്സിലെ ആദ്യ ചിത്രമായ ബ്രഹ്മാസ്ത്രയിൽ അവതരിപ്പിച്ചിരിക്കുന്നത്.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രമായ ബ്രഹ്മാസ്ത്ര തീയറ്ററുകളിലെത്തിയത്.ചിത്രത്തിന്‍റെ സംവിധായകനായ അയാൻ മുഖർജി റിലീസിന് മുൻപ് പുറത്തിറങ്ങിയ പ്രോമോ വീഡിയോകളിൽ പറഞ്ഞിട്ടുള്ള ബ്രഹ്മാസ്ത്രയുടെ ചരിത്രമാണ് ചിത്രത്തിന്‍റെ തുടക്കം തന്നെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. 


 ബ്രഹ്മാസ്ത്രയുടെ ട്രൈലറിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ ഒരു സാധാരണ ജീവിതം നയിക്കുന്ന ശിവയുടെ ജീവിതത്തിൽ നടക്കുന്ന ചില അസാധാരണ സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് നീങ്ങുന്നത്.  അയാൾ തന്‍റെ ജീവിത യാത്രയ്ക്കിടയിൽ ഇഷ എന്ന പെൺകുട്ടിയെ കണ്ട് പ്രണയത്തിലാകുന്നതും ഇതോടൊപ്പം എടുത്ത് പറയേണ്ടതാണ്. അയാൻ മുഖർജിയുടെ മുൻ ചിത്രങ്ങൾക്ക് സമാനമായി നായികയുടെ കഥാപാത്രത്തിനും പ്രണയത്തിനും ബ്രഹ്മാസ്ത്രയിലും വളരെയധികം പ്രാധാന്യം ഉണ്ട്.  ആലിയ ഭട്ടാണ് ഇഷ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബ്രഹ്മാസ്ത്രയുടെ സെറ്റിൽ വച്ചാണ് ആലിയ ഭട്ട് - രൺബീർ കപൂർ താരജോഡികൾ തമ്മിൽ പ്രണയത്തിലാകുന്നത്. റിയൽ ലൈഫിൽ അവർക്കിടയിൽ സംഭവിച്ച ആ പ്രണയത്തിന്‍റെ സ്വാധീനം ചിത്രത്തിലെ പ്രണയ രംഗങ്ങൾക്ക് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്. കേസരിയ എന്ന സൂപ്പർഹിറ്റ് പാട്ടും ചിത്രം കാണുന്ന പ്രേകഷകരെ ആകർഷിക്കുന്ന ഒരു പ്രധാന ഘടകമായി മാറുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ