രാജമൗലിയുടെ അച്ഛന്റെ നിർദ്ദേശമനുസരിച്ച് ബ്രഹ്മാസ്ത്ര റീ ഷൂട്ട് ചെയ്തിരുന്നു; രൺബീർ കപൂർ
രൺബീർ കപൂറിനോടൊപ്പം ആലിയ ഭട്ടും പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഒരു ഫാന്‍റസി ചിത്രമാണ് ബ്രഹ്മാസ്ത്ര. ആലിയ ഭട്ട് തന്‍റെ ആദ്യ ഹോളീവുഡ് ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിന്‍റെ ചിത്രീകരണത്തിനായി വിദേശത്ത് ആണ്.
രൺബീർ കപൂർ നായകനായി പുറത്തിറങ്ങുന്ന ബ്രഹ്മാണ്ട ചിത്രമാണ് ബ്രഹ്മാസ്ത്ര. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി രൺബീർ കപൂറും ചിത്രത്തിന്‍റെ സംവിധായകൻ അയൺ മുഖർജിയും ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് എത്തിയിരുന്നു. സംവിധായകൻ രാജമൗലിയും ചടങ്ങിൽ ഇരുവർക്കൊപ്പം പങ്കെടുത്തു. ചടങ്ങിൽ വച്ച് സിനിമയെപ്പറ്റി സംസാരിക്കുമ്പോൾ ആണ് രാജമൗലിയുടെ അച്ഛൻ കെ.വി വിജയേന്ദ്ര പ്രസാദിന്‍റെ നിർദ്ദേശങ്ങൾ അനുസരിച്ച് ബ്രഹ്മാസ്ത്രയിൽ മാറ്റങ്ങൾ വരുത്തി റീ ഷൂട്ട് ചെയ്തിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത്.
ബ്രഹ്മാസ്ത്രയുടെ സംവിധായകനായ അയൺ മുഖർജി നാല് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്‍റെ തിരക്കഥയിൽ വേണ്ട മാറ്റങ്ങൾ വരുത്തി സിനിമയുടെ പുനർ ചിത്രീകരണം നടത്തിയത്. 'കെ.വി വിജയേന്ദ്ര പ്രസാദിനോട് ഞങ്ങൾക്കുള്ള ബഹുമാനം കാരണമാണ് അദ്ദേഹം നിർദ്ദേശിച്ച കാര്യങ്ങൾ കണക്കിലെടുത്ത് ഉടൻ തന്നെ സിനിമയിൽ വേണ്ട മാറ്റങ്ങൾ വരുത്തിയതെന്നായിരുന്നു' രൺബീറിന്‍റെ വാക്കുകൾ. സെപ്റ്റംബർ 9 നാണ് ബ്രഹ്മാസ്ത്ര തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രൈലർ ജൂൺ 15 ന് പുറത്തിറങ്ങും.
Read Also: Jana Gana Mana OTT release : കാത്തിരിപ്പിന് അവസാനം; ജന ഗണ മന ഒടിടിയിലെത്തുന്നു
രൺബീർ കപൂറിനോടൊപ്പം ആലിയ ഭട്ടും പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഒരു ഫാന്‍റസി ചിത്രമാണ് ബ്രഹ്മാസ്ത്ര. ആലിയ ഭട്ട് തന്‍റെ ആദ്യ ഹോളീവുഡ് ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിന്‍റെ ചിത്രീകരണത്തിനായി വിദേശത്ത് ആണ്. വിശാഖപട്ടണത്ത് നടന്ന ചിത്രത്തിന്‍റെ പ്രമോഷൻ പരുപാടിയിൽ പങ്കെടുക്കാൻ പറ്റാത്തത് കൊണ്ട് ഒരു വീഡിയോ സന്ദേശം വഴിയാണ് താരം ആരാധകരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. 'ഈ ചടങ്ങിൽ പങ്കെടുക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും എനിക്കതിന് സാധിച്ചില്ല. ഞാൻ എല്ലാം വളരെയധികം മിസ്സ് ചെയ്യുന്നുണ്ട്.
എന്‍റെ ശരീരം അവിടെ ഇല്ലെങ്കിലും എന്‍റെ മനസ്സ് നിങ്ങൾക്കൊപ്പം ഉണ്ട്' എന്നായിരുന്നു ആലിയ തന്‍റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞത്. മൂന്ന് ഭാഗങ്ങളായി റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ് ഈ വർഷം പുറത്തിറങ്ങുന്നത്. രണ്‍ബീർ കപൂർ ശിവ എന്ന കഥാപാത്രമായും ആലിയ ഭട്ട്, ഇഷ എന്ന കഥാപാത്രമായുമാണ് ബ്രഹ്മാസ്ത്രയിൽ എത്തുന്നത്. ഇവർക്കൊപ്പം പ്രൊഫസർ അരവിന്ദ് ചതുർവേദിയായി അമിതാബ് ബച്ചനും അജയ് വശിഷ്ട് എന്ന ആർക്കിയോലജിസ്റ്റായി നാഗാർജുനയും ദമയന്തി എന്ന കഥാപാത്രമായി മൗനി റോയിയും അഭിനയിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...