അടുത്തിടെയായി പ്രേക്ഷകരെ ഒരുപാട് അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് മമ്മൂട്ടിയെന്ന നടൻ. വ്യത്യസ്ത കഥകൾ തിരഞ്ഞെടുത്ത് ഓരോ ചിത്രങ്ങളും ബോക്സ് ഓഫീസ് ഹിറ്റ് ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളും അത്തരത്തിലുള്ളത് തന്നെയാണ്. ആ കൂട്ടത്തിൽ പ്രേക്ഷകർ ഒന്നടങ്കം  കാത്തിരിക്കുന്ന സിനിമയാണ് 'ഭ്രമയുഗം'. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിന്റെ ദൃശ്യ ചാരുതയിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായ വിവരമാണ് പുറത്തുവരുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമയിലെ  മമ്മുട്ടിയുടെ ഭാ​ഗങ്ങൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു. ഇപ്പോൾ ഭ്രമയു​ഗം ചിത്രം പാക്കപ്പ് ആയിരിക്കുന്ന വിവരം അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. മുഴുവൻ ബ്ലാക്ക് ആൻഡ് വൈറ്റിൽ 3ഡി സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ഹൊറർ പടമാണ് ഭ്രമയു​ഗം എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തിയേറ്റർ എക്സ്പീരിയൻസിനായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും.



നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ ചിത്രമാണ് 'ഭ്രമയുഗം'. ഓ​ഗസ്റ്റ് 17 ന് ആരംഭിച്ച ഭ്രമയു​ഗത്തിന്റെ ചിത്രീകരണം കൊച്ചിയിലും ഒറ്റപ്പാലത്തുമായാണ് നടന്നത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. മമ്മൂട്ടി നായകനാകുന്ന സിനിമ ഒരു ഹൊറർ ത്രില്ലർ മൂവിയാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. ടി ഡി രാമകൃഷ്ണന്റെതാണ് സംഭാഷണങ്ങൾ.


Also Read: Leo Movie Review: ലിയോ എൽസിയുവിന്റെ ഭാ​ഗം തന്നെയോ? ആ ചോദ്യത്തിന് ഒടുവിൽ ഉത്തരം


ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), സംഗീതം: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, കോസ്റ്റ്റ്റ്യൂംസ്: മെൽവി ജെ,  മേക്കപ്പ്: റോനെക്സ് സേവ്യർ എന്നിവർ നിർവഹിക്കുന്നു.


നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്‌ ഹൊറർ ത്രില്ലർ ജോണർ സിനിമകൾക്ക് വേണ്ടി മാത്രമായുള്ള ബാനറാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന 'ബ്രഹ്മയുഗം' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. പിആർഒ: ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.