അടുത്തിടെയായി പ്രേക്ഷകരെ ഒരുപാട് അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് മമ്മൂട്ടിയെന്ന നടൻ. വ്യത്യസ്ത കഥകൾ തിരഞ്ഞെടുത്ത് ഓരോ ചിത്രങ്ങളും ബോക്സ് ഓഫീസ് ഹിറ്റ് ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളും അത്തരത്തിലുള്ളത് തന്നെയാണ്. ആ കൂട്ടത്തിൽ പ്രേക്ഷകർ ഒന്നടങ്കം  കാത്തിരിക്കുന്ന സിനിമയാണ് 'ഭ്രമയുഗം'. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നത്. 2024ൽ ആദ്യം തന്നെ ഭ്രമയു​ഗം തിയേറ്ററുകളിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ റിലീസ് തിയതി ഇതുവരെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിന്റെ ദൃശ്യ ചാരുതയിലാണ് ഭ്രമയു​ഗം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് അടുത്തിടെ പൂർത്തിയായിരുന്നു.


Also Read: KH 234 Movie Update: 36 വർഷങ്ങൾക്ക് ശേഷം ആ കോമ്പോ വീണ്ടും; കമല്‍ - മണിരത്നം ചിത്രം ഷൂട്ടിംഗ് തുടങ്ങി


ബ്ലാക്ക് ആൻഡ് വൈറ്റിൽ 3ഡി സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ഹൊറർ പടമാണ് ഭ്രമയു​ഗം എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തിയേറ്റർ എക്സ്പീരിയൻസിനായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ ചിത്രമാണ് 'ഭ്രമയുഗം'. ഓ​ഗസ്റ്റ് 17 ന് ആരംഭിച്ച ഭ്രമയു​ഗത്തിന്റെ ചിത്രീകരണം കൊച്ചിയിലും ഒറ്റപ്പാലത്തുമായാണ് നടന്നത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. മമ്മൂട്ടി നായകനാകുന്ന സിനിമ ഒരു ഹൊറർ ത്രില്ലർ മൂവിയാണ്. നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതന്നും സൂചനയുണ്ട്.


ചിത്രത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. ടി ഡി രാമകൃഷ്ണന്റേതാണ് സംഭാഷണങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), സംഗീതം: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, കോസ്റ്റ്റ്റ്യൂംസ്: മെൽവി ജെ,  മേക്കപ്പ്: റോനെക്സ് സേവ്യർ എന്നിവർ നിർവഹിക്കുന്നു.


നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്‌ ഹൊറർ ത്രില്ലർ ജോണർ സിനിമകൾക്ക് വേണ്ടി മാത്രമായുള്ള ബാനറാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന 'ബ്രഹ്മയുഗം' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. പിആർഒ: ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.