ബാഗ്ലൂർ: കന്നട സൂപ്പർ താരം പുനീത് രാജ്കുമാർ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിലാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത് ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു


COMMERCIAL BREAK
SCROLL TO CONTINUE READING

കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അടക്കമുള്ള ആളുകൾ ആശുപത്രിയിലെത്തി അദ്ദേഹത്തിൻറെ സുഖ വിവരങ്ങൾ തിരക്കിയിരുന്നു.


ALSO READ: Marakkar Arabikadalinte Simham : മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടിയിൽ റിലീസ് ചെയ്തേക്കുമെന്ന് സൂചന


1980-കളിൽ ബാല താരമായാണ് പുനീത് രാജ്കുമാർ സിനിമയിലെത്തുന്നത്. 1985-ൽ ബെത്തട ഹൂവു എന്ന  ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച ബാലതാരത്തിനുള്ള ദേശിയ അവാർഡ് ലഭിച്ചിട്ടുണ്ട്. Chalisuva Modagalu, Yeradu Nakshatragalu എന്ന ചിത്രങ്ങളിലെ പ്രകടനത്തിന് അദ്ദേഹത്തിന് കർണ്ണാടക സ്റ്റേറ്റ് അവാർഡും ലഭിച്ചിട്ടുണ്ട്.


നടൻ രാജ്കുമാറിൻറെയും പാർവതമ്മയുടെയും അഞ്ചാമത്തെ മകനായി ചെന്നൈയിലായിരുന്നു  പുനീത് രാജ്കുമാറിൻറെ ജനനം. പുനീതിന് ആറ് വയസ്സുള്ളപ്പോഴാണ് കുടുംബം മൈസൂരിലേക്ക് മാറിയത്.


Also Read: 67th National Film Awards: അഭിമാന നിമിഷം... തലൈവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ധനുഷ്


അപ്പു എന്ന് ആരാധകർ വിളിക്കുന്ന പുനീത് 50 ഒാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്നോളം സിനിമകളിൽ ശബ്ദം നൽകിയിട്ടുണ്ട്. ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മാച്ചിൽ നരേറ്ററായും അദ്ദേഹം ഇരുന്നിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.