കൊച്ചി : നടൻ വിനായകൻ അറസ്റ്റിൽ. പോലീസ് സ്റ്റേഷനിൽ എത്തിയ നടൻ മദ്യപിച്ച് ബഹളം വെച്ചുയെന്ന പേരിലാണ് അറസ്റ്റ്. എറണാകുളം നോർത്ത് പോലീസാണ് വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടൻ മദ്യപിച്ച് പോലീസ് സ്റ്റേഷനിൽ എത്തുകയും തുടർന്ന് ബഹളം ഉണ്ടാക്കുകയായിരുന്നുയെന്ന് പോലീസ് അറിയിച്ചു. ഇതെ തുടർന്നാണ് നടന്റെ അറസ്റ്റ്. പോലീസ് സ്റ്റേഷനിലെത്തിയ നടൻ അസഭ്യവർഷം നടത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത വിനായകനെ എറണാകുളം ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കുടുംബപ്രശ്നത്തെ തുടർന്ന് വിനായകനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സ്റ്റേഷനിലെത്തിയ നടൻ സ്റ്റേഷൻ പരിസരത്ത് വെച്ച് സിഗ്രറ്റ് വലിക്കുകയും ഇതെ തുടർന്ന് പോലീസ് വിനായകൻ പെറ്റി എഴുതി നൽകി. തന്റെ വീട്ടിൽ മഫ്തിയായി ഒരു വനിത പോലീസ് എത്തിയെന്നും അവർ ആരാണെന്നും തനിക്കറയണമെന്ന് പറഞ്ഞുകൊണ്ടാണ് നടൻ സ്റ്റേഷനുള്ളിൽ ബഹളം വെച്ചത്. പോലീസുകാർക്ക് നേരെ നടൻ അസഭ്യവർഷം നടത്തുകയും ചെയ്തു. ഇത് സ്റ്റേഷന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കും വിധം മാറിയതോടെയാണ് നോർത്ത് പോലീസ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം നടനെ നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടനെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പോലീസ് ചാർത്തിയിരിക്കുമന്നത്.


Updating...



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.