Ranjini Haridas: നിങ്ങൾക്ക് അറിയുമോ എൻറെ നാത്തൂനെ പറ്റി, രഞ്ജിനി ഹരിദാസിനെ പറ്റി ബ്രീസ് ജോർജ്
ചേച്ചിയുടെ പരിശ്രമം എപ്പോഴും മികച്ചതിനു വേണ്ടി മാത്രമാണ് അത് കിട്ടും വരെ വിശ്രമമുണ്ടാകാറില്ല
അവതാരകയെന്ന നിലയിലാണ് രഞ്ജിനി ഹരിദാസ് മലയാളികൾക്ക് സുപരിചിത ആയത്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറാണ് രഞ്ജിനിക്ക് കൂടുതൽ മൈലേജ് ചാനൽ മേഖലയിൽ നേടി കൊടുത്തത്. തൻറെ കുടുംബത്തെ പറ്റിയും അമ്മെയെ പറ്റിയും ഇടക്ക് രഞജിനി സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെക്കാറുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു രഞ്ജിനിയുടെ സഹോദരൻ ശ്രീപ്രിയന്റെ വിവാഹം. ബ്രീസ് ജോർജ്ജാണ് വധു. ഇപ്പോഴിതാ തൻറെ നാത്തൂനെ പറ്റി ബ്രീസ് ജോർജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ചേച്ചിയുടെ പരിശ്രമം എപ്പോഴും മികച്ചതിനു വേണ്ടി മാത്രമാണ് അത് കിട്ടും വരെ വിശ്രമമുണ്ടാകാറില്ല.അവർക്കു വേണ്ടി മാത്രമുള്ളതല്ല ആ പരിശ്രമം എന്നതും മനോഹാരമായ കാര്യമാണ്.തനിക്കത് വാക്കാൽ വിവരിക്കാൻ ആവില്ലെന്നും ബ്രീസ് ജോർജ് പറയുന്നു.വിവാഹത്തിനുടനീളം തങ്ങളെ പിന്തുണച്ച് ചേച്ചി ഉണ്ടായിരുന്നെന്നും ബ്രീസ് പറയുന്നു.'ചേച്ചിയോട് സ്നേഹവും ബഹുമാനവും എന്ന് പറഞ്ഞാണ് ബ്രീസ് തൻറെ ഇൻസ്റ്റഗ്രാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വർഷങ്ങൾക്ക് മുൻപേ വിടവാങ്ങിയ അച്ഛന്റെ അഭാവത്തിൽ കാരണവന്മാരുടെ സ്ഥാനത്തു നിന്ന് സഹോദരൻറെ വിവാഹം നടത്തിയത് രഞ്ജിനിയും അമ്മ സുജാതയും ചേർന്നാണ്. ഹിന്ദു- ക്രിസ്ത്യൻ ആചാരങ്ങളിൽ ഒരേ ദിവസം രണ്ടു വിവാഹച്ചടങ്ങുകളാണ് നടത്തിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...