ധ്യാൻ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമായ ബുള്ളറ്റ് ഡയറീസ് ഒരു വാഹനപ്രേമിയുടെ കഥ പറയുന്ന ചിത്രമാണെന്ന് സംവിധായകൻ സന്തോഷ് മുണ്ടൂർ പറഞ്ഞു. തലൈക്കൂത്തൽ, ഒരു വംശഹത്യ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സന്തോഷ് മുണ്ടൂർ. ധ്യാൻ ശ്രീനിവാസൻ, പ്രയാഗ മാർട്ടിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലെത്തുന്ന ചിത്രമാണ് ഇതെന്നും സംവിധായകൻ ഇടൈംസിന് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞു. വാഹന പ്രേമിയായ രാജു ജോസഫ് എന്ന കഥാപാത്രത്തെയാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുട്ടിയിലെ ഒരു കർഷക കുടുംബത്തിലെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സംവിധായകൻ പറഞ്ഞിരിക്കുന്നത്. ഓട്ടോ മെക്കാനിക് ആയ ഒരു യുവാവാണ് ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രമായ രാജു ജോസഫ്. രാജു ജോസഫിന് അവന്റെ ബൈക്കിനോടുള്ള സ്നേഹമാണ് ചിത്രത്തിൽ പ്രമേയമാക്കിയിരിക്കുന്നത്. റിയലിസ്റ്റിക് ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രമാണിതെന്നും സംവിധായകൻ പറഞ്ഞട്ടുണ്ട്. കൂടാതെ ഈ വണ്ടി പ്രേമം രാജുവിന്റെ ബന്ധങ്ങളെയും ജീവിതത്തെയും എങ്ങനെ ബാധിക്കുമെന്നും ചിത്രത്തിൽ പറയുന്നുണ്ട്.


ALSO READ: Bullet Diaries : 'ഒരു ബൈക്ക് ഭ്രാന്തന്റെ ഓട്ടം'; ധ്യാന്‍ ശ്രീനിവാസൻ ചിത്രം ബുള്ളറ്റ് ഡയറീസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു


ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.  ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക്  പോസ്റ്ററിൽ ബുള്ളറ്റില്‍ ചീറി പാഞ്ഞ് പോകുന്ന ധ്യാന്‍ ശ്രീനിവാസന്റെ ചിത്രമാണ് ഉള്ളത്. ചിത്രം ബി3എം ക്രിയേഷന്‍സിന്റെ ബാനറിലാണ് എത്തുന്നത്. ബുള്ളറ്റ് ഡയറീന്‍സിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്‌മാനാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സന്തോഷ് മുണ്ടൂര്‍ തന്നെയാണ്.   


രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, കല- അജയന്‍ മങ്ങാട്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- പരസ്യകല- യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഫീര്‍ കാരന്തൂര്‍. പ്രൊജക്ട് ഡിസൈന്‍ അനില്‍ അങ്കമാലി.  പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - യെല്ലോ ടൂത്ത്.


അതേസമയം ധ്യാൻ ശ്രീനിവാസന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ത്രയം. ധ്യാൻ ശ്രീനിവാസനൊപ്പം സണ്ണി വെയ്നും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ത്രയം. സംവിധായകൻ സഞ്ജിത്ത് ചന്ദ്രസേനന്റെ ആദ്യ ചിത്രമാണ് ത്രയം. നിലവിൽ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ച് വരികെയാണ്. അരുൺ കെ ​ഗോപിനാഥ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ത്രയം. അജു വർഗീസ്, നിരഞ്ജ് രാജു, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, രാഹുൽ മാധവ്, ഷാലു റഹീം, അനാർക്കലി മരക്കാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമ്മാണം. പൂർണമായും രാത്രി സമയത്ത് ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രമാണ് ത്രയം. 


തിരക്കേറിയ നഗരത്തിൽ രാത്രിയുടെ പശ്ചാത്തലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ട് കിടക്കുന്ന പകയുടെയും കുറ്റകൃത്യങ്ങളുടെയും പ്രണയത്തിൻ്റെയും പശ്ചാത്തലത്തിൽ നിരവധി ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നുകയറുന്ന കുറച്ച് യുവാക്കളുടെ കഥയാണ് ത്രയം എന്ന സിനിമയിലൂടെ പറയുന്നത്. അരുൺ മുരളീധരൻ ആണ് സംഗീതം സംവിധായകൻ. ജിജു സണ്ണി ആമ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രതീഷ് രാജ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.