Burn Movie: മൂന്ന് ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കി `ബേൺ` എത്തുന്നു
Burn Malayalam Movie Updates: മൂന്ന് ദിവസം കൊണ്ടാണ് ചിത്രം ഷൂട്ടിങ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിമൽ പ്രകാശ് ആണ്.
രചന നാരായണൻകുട്ടി, ഗോവിന്ദ് കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിമൽ പ്രകാശ് രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ബേൺ. മൂന്ന് ദിവസം കൊണ്ടാണ് ചിത്രം ഷൂട്ടിങ് പൂർത്തിയാക്കിയത്. എസ് കെ ക്രിയേഷൻസിന്റെയും ഡ്രീം എഞ്ചിൻ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ഗൗരു കൃഷ്ണയാണ് ബേൺ എന്ന ചിത്രം നിർമിച്ചിരിക്കുന്നത്.
രമ്യ രഘുനാഥൻ, ലിജീഷ് മുണ്ടക്കൽ, ലംബോദരൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. വിപിൻ ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സ്പെഷ്യൽ ഇഫക്ട് കൂടാതെയുള്ള ശബ്ദ മിശ്രണം പൂർണമായും സിങ്ക് സൗണ്ട് സാങ്കേതികവിദ്യയിൽ പൂർത്തീകരിച്ച സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ALSO READ: 'ഇനി കാണാൻ പോകുന്നതാണ് സത്യം'; മോഹൻലാലിന്റെ മാറ്റൊരു അവതാരപ്പിറവി... മലൈക്കോട്ടൈ വാലിബൻ ടീസർ
മലയാളത്തിൽ ആദ്യമായി സാധാരണ ജനങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അനൗൺസ് ചെയ്ത ചിത്രമാണിത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിമൽ പ്രകാശ് ആണ്. പ്രൊഡക്ഷൻ കൺട്രോളർ- കിച്ചു ഹൃദയ് മല്ല്യ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- യു മധു ബാബു. പ്രോജക്ട് ഡിസൈനർ- എൻ സി സതീഷ് കുമാർ. ആർട്ട് ഡയറക്ടർ- അസീം അഷ്റഫ്.
മേക്കപ്പ്- അനിൽ നേമം. മ്യൂസിക് ആൻഡ് സൗണ്ട് ഡിസൈനർ- അനിൽകുമാർ. ഗാനങ്ങൾ- ഒ വി ഉഷ. കോസ്റ്റ്യൂം ഡിസൈനർ- ബ്ലെസ്സി ആൻഡ് അളകനന്ദ. എഡിറ്റിംഗ് ആൻഡ് ഡി.ഐ- രഞ്ജിത്ത് രതീഷ്. ആക്ഷൻ കൊറിയോഗ്രഫി- അഷ്റഫ് ഗുരുക്കൾ. ഫൈനൽ മിക്സ്- ജിയോ പയസ്. സീജി ആൻഡ് വിഎഫ്എക്സ് ജോബിൻ ടി രാജൻ. ടൈറ്റിൽ ഗ്രാഫിക്സ്- ചിത്രഗുപ്തൻ. അസോസിയറ്റ് ഡയറക്ടേഴ്സ്- അരുൺരാജ്,ഷിബു കൊഞ്ചിറ. വി എഫ് എക്സ്- മയിൽ ടൈറ്റിൽ സ്റ്റുഡിയോസ്. ഡിസൈൻ- ഒക്ടോപ്പസ് മീഡിയ. പി ആർ ഒ- എംകെ ഷെജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.