കപ്പേള എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ട്രെയിലർ പുറത്തിറക്കി. കപ്പേളയുടെ തെലുങ്ക് റീമേക്കിന് ബുട്ട ബൊമ്മ എന്നാണ് പേരിട്ടിരിക്കുന്നത്. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവരാണ് കപ്പേളയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. മുസ്തഫയാണ് ചിത്രം സംവിധാനം ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളത്തില്‍ അന്ന ബെന്‍ അഭിനയിച്ച വേഷം തെലുങ്കില്‍ അനിഖ സുരേന്ദ്രനാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ തെലുങ്ക് റീമേക്കിൽ അർജുൻ ദാസ്, സൂര്യ വശിഷ്ട് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോഷന്‍ മാത്യു അവതരിപ്പിച്ച വേഷത്തില്‍ സൂര്യ വശിഷ്ടയും ശ്രീനാഥ് ഭാസി അവതരിപ്പിച്ച വേഷത്തിൽ അര്‍ജുന്‍ ദാസുമാണ് എത്തുന്നത്.



ചിത്രം ഫെബ്രുവരി നാലിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു കപ്പേള. സിതാര എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. 2020 പനോരമയില്‍ ഇടംനേടിയ കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്നിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.