കപ്പേളയോട് പൂർണമായി  നീതി പുലർത്തി ചിത്രത്തിൻറെ തെലുഗു റീമേക്കായ ബുട്ട ബൊമ്മ. എന്നാൽ കപ്പേളയോട് സമാനമായി തന്നെ ചിത്രം നിർമ്മിച്ചപ്പോഴും പ്രേക്ഷകരുടെ പ്രീതി നേടാൻ കഴിഞ്ഞില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിൻറെ കഥ പറഞ്ഞ രീതി തന്നെയാണ് ഇതിന്റെ കാരണം എന്നാണ് അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്. അനിഖ സുരേന്ദ്രന്റെ ചിത്രത്തിലെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്. മിന്നുന്ന പ്രകടനമാണ് താരം ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. അതിനോടൊപ്പം തന്നെ സൂര്യ വസിഷ്ട്ടയും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അനിഖ സുരേന്ദ്രൻ അവതരിപ്പിക്കുന്ന സത്യ എന്ന കഥാപാത്രം ഫോൺ വഴി മുരളി എന്ന സൂര്യ വസിഷ്ഠയുടെ കഥാപാത്രവുമായി പ്രണയത്തിലാക്കുന്നതും തുടർന്ന് ഉണ്ടാകുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിൻറെ കഥ. ഇരുവരും വിശാഖപട്ടണത്തിൽ വെച്ച് കാണാൻ തീരുമാനിക്കുന്നതും ഇവരുടെ ഇടയിലേക്ക് രാമകൃഷ്ണ എന്ന ആർകെ (അർജുൻ ദാസ് കഥാപാത്രം) എത്തും. തുടർന്ന് ത്രില്ലർ രീതിയിലാണ് ചിത്രം തുടർന്ന് പോകുന്നത്. പ്രണയത്തിന് പിന്നിൽ മനുഷ്യ കടത്തണെന്ന് മനസിലാക്കുകയും രക്ഷപ്പെടാനുള്ള ശ്രമങ്ങളും ഒക്കെയാണ് ചിത്രത്തിൽ കാണിക്കുന്നത്.


ALSO READ: Butta Bomma Movie: 'സത്യ'യായി അനിഘ; കപ്പേള തെലുങ്ക് റീമേക്ക് 'ബുട്ട ബൊമ്മ'യുടെ ഫസ്റ്റ് ലുക്ക്


എന്നാൽ ചിത്രത്തിൻറെ ദൈർഘ്യം വളരെ കൂടുതലാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രം പകുതി സമയത്ത് തീർക്കാൻ കഴിയുമായിരുന്നുവെന്നും, പകുതി സമയത്ത് ചിത്രം പൂർത്തിയാക്കാൻ സാധിക്കുമായിരുന്നുവെന്നും അഭിപ്രായമുണ്ട്. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവരായിരുന്നു കപ്പേളയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഇവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്താൻ ബുട്ട ബൊമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ് ചിത്രം നിർമ്മിച്ചത്.


ചിത്രത്തിന്റെ തമിഴ് റീമേക്ക് (Tamil Remake) സ്വന്തമാക്കിയിരിക്കുന്നത് സംവിധായകനും നടനുമായ ​ഗൗതം മേനോൻ (Gautham Vasudev Menon) ആണ്. കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്‍ണു വേണുവാണ് കപ്പേള നിര്‍മ്മിച്ചത്. സുധി കോപ്പ, തന്‍വി റാം എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നു. സംവിധായകന്‍ മുസ്തഫ തന്നെയായിരുന്നു രചന നിര്‍വ്വഹിച്ചത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആയിരുന്നു. സംഗീതം സുഷിന്‍ ശ്യാം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...