ധനുഷിന്റെ 2024-ലെ ബിഗ് ബജറ്റ് ചിത്രം ക്യാപ്റ്റൻ മില്ലർ തീയ്യേറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്. കുറച്ച സമയത്തിൽ വലിയ ജനശ്രദ്ധ നേടിയെടുക്കാൻ ചിത്രത്തിനായെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത് തന്നെയാണ് സിനിമയുടെ ബോക്സോഫീസ് കണക്കുകളും സൂചിപ്പിക്കുന്നത്.  ജനുവരി 14-ന് കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്കുകൾ പ്രകാരം 2.6 കോടിയാണ് ചിത്രം കേരള ബോക്സോഫീസിൽ 3 ദിവസം കൊണ്ട് സ്വന്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2024-ലെ രണ്ടാമത്തെ ബോക്സോഫീസ് ഹിറ്റ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. കഴിഞ്ഞ ദിവസത്തെ ഏറ്റവും പുതിയ കണക്കുകളിൽ 5 കോടി എന്ന കണക്കിലേക്ക് സിനിമ സഞ്ചരിക്കുകയാണ്. ഏതായാലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സത്യജ്യോതി ഫിലിംസ് നിർമ്മിച്ച് അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത  ഒരു വാർ ആക്ഷൻ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ.


 



ധനുഷ്, ശിവ രാജ്കുമാർ, സന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ, ജോൺ കൊക്കൻ, നിവേദിത സതീഷ്, എഡ്വേർഡ് സോണൻബ്ലിക്ക് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.സിദ്ധാർത്ഥ നുനിയുടെ ഛായാഗ്രഹണവും നാഗൂരാൻ രാമചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പിആർഒ- പ്രതീഷ് ശേഖർ.


റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം ഫോർച്യൂൺ സിനിമാസ് സ്വന്തമാക്കിയത്.പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററിലെത്തുന്നത്. സിനിമയുടെ ലോഞ്ച് സമയം മുതൽ, ധനുഷ് നായകനായ "ക്യാപ്റ്റൻ മില്ലർ" പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.