ഇടുക്കി : തൊടുപുഴയിൽ ചിത്രകരണം പുരോഗിമിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൻ്റെ ചിത്രകരണ വേളയിൽ വാഹനാപകടം. നടൻ ചെമ്പിൽ അശോകൻ,ഗൗരി നന്ദ, ചാലി പാല എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ചിത്രീകരണവേളയിൽ താരങ്ങൾ ഒടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വാഹനത്തിൻ്റെ വേഗത കുറവായത് വൻ ദുരന്തം ഒഴിവാക്കി. ആർക്കും സാരമായ പരിക്കുകളില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. എ.ടി.എം, മിത്രം, ചാവേർപ്പട, എൻ്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജസ്പാൽ. കെ. എൻ ശിവൻകുട്ടൻ കഥയെഴുതി മൈന ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക.


ALSO READ : Udal OTT : ഉടൽ ഒടിടിയിൽ എത്തുമോ? ഏറ്റവും പുതിയ അപ്ഡേറ്റ് ഇങ്ങനെ


ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. ഒരു ഗ്രാമത്തിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ അധ്യാപകനായി ജോസ് എന്ന വ്യക്തി എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന ചില സംഭവങ്ങൾ ക്രൈം ആയി മാറുന്നതുമാണ് ചിത്രത്തിൻറെ പശ്ചാത്തലം.


ധ്യാൻ ശ്രീനിവാസൻ, ഗായത്രി അശോക് എന്നിവരെ കൂടാതെ അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ ന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അശ്വഘോഷനാണ്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ബിജി ബാലാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.