ബോളിവുഡ് സംവിധായകനും ബിജെപിയുടെ കടുത്ത വിമര്‍ശകനുമായ അനുരാഗ് കശ്യപിന്‍റെ മകള്‍ക്കെതിരെ അശ്ലീല ചുവയുള്ള കമന്‍റിട്ടയാള്‍ക്കെതിരെ കേസ്!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഐപിസി 504, 509 വകുപ്പുകള്‍ പ്രകാരവും ഐടി ആക്ട് 67 പ്രകാരവുമാണ് 'ചൗക്കിദാര്‍ രാം സംഘി' എന്ന ട്വിറ്റര്‍ ഉപഭോക്താവിനെതിരെ കേസെടുത്തിരിക്കുന്നത്. 


മോദിയ്ക്ക് അഭിനന്ദനമറിയിച്ച്  അനുരാഗ് പങ്കു വച്ച കുറിപ്പില്‍ ഈ സംഭവം അദ്ദേഹം പരാമര്‍ശിച്ചിരുന്നു. 


'എതിരാളി' എന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹം തന്‍റെ മകളെ ഭീഷണിപ്പെടുത്തുന്ന മോദി അനുഭാവികളെ എന്താണ് ചെയ്യേണ്ടതെന്നാണ് പോസ്റ്റില്‍ ചോദിച്ചത്.  


'ഞാന്‍ നിങ്ങളുടെ എതിരാളിയായതിന്‍റെ പേരില്‍ എന്‍റെ മകളെ ഭീഷണിപ്പെടുത്തി കമന്‍റുകളിട്ട് വിജയം ആഘോഷിക്കുന്ന നിങ്ങളുടെ അനുഭാവികളെ എന്ത് ചെയ്യണമെന്നു കൂടി സര്‍ പറയണം'- അനുരാഗ് കശ്യപ് കുറിച്ചു. 


മോദി അനുഭാവിയായ യുവാവിന്‍റെ അക്കൗണ്ടില്‍ നിന്നും മകള്‍ക്ക് വന്ന അശ്ലീല ചുവയുള്ള കമന്‍റിന്‍റെ സ്ക്രീന്‍ഷോട്ടും കശ്യപ് പങ്കുവച്ചിരുന്നു.