നടൻ ശ്രീനിവാസനെതിരെ കേസ്, അംഗനവാടി ടീച്ചർമാർക്കെതിരെ മോശം പരാമർശമെന്നാരോപണം
വളരെ മോശമായ താഴ്ത്തികെട്ടുന്ന പരാമർശമാണ് ശ്രീനിവാസന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അംഗനവാടി ടീച്ചർമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നതെന്നും ഷാഹിദാ കമാല്‍ വ്യക്തമാക്കി
അംഗനവാടി ടീച്ചര്‍മാര്‍ക്കെതിരായ നടന് ശ്രീനിവാസന്റെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന് കേസെടുത്തു. പരാമര്‍ശം സാംസ്ക്കാരിക കേരളത്തിന് യോജിക്കാത്തതാണെന്ന് കമ്മീഷന് അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. ശ്രീനിവാസന് പരാമര്‍ശം പിന്‍വലിക്കണമെന്നും ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു.
വളരെ മോശമായ താഴ്ത്തികെട്ടുന്ന പരാമർശമാണ് ശ്രീനിവാസന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അംഗനവാടി ടീച്ചർമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നതെന്നും ഷാഹിദാ കമാല്‍ വ്യക്തമാക്കി.
'ആ പദപ്രയോഗം മാധ്യമങ്ങളുടെ മുന്നില്‍ പറയാന്‍ ലജ്ജയുണ്ട്. തീര്‍ച്ചയായും അദ്ദേഹം ആ പരാമര്‍ശം പിന്‍വലിക്കണം. ടീച്ചര്‍മാരെ മാത്രമല്ല, ഈ സമൂഹത്തെ ഒന്നടങ്കമാണ്, കുഞ്ഞുങ്ങളെ ഉള്‍പ്പെടെയാണ് അപമാനിച്ചത്. കുറച്ചുകൂടി ഉത്തരവാദിത്തതോടെ നടന് ശ്രീനിവാസന്(Sreenivasan) ഇത്തരം കാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്തണണെന്ന് അദ്ദേഹത്തെ ഓര്മ്മിപ്പിക്കുകയാണ’, ഷാഹിദ കമാല്‍ പറഞ്ഞു.
Also Read: മരിച്ചാലും ജീവിക്കും... സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു!
ജപ്പാനില്‍ സൈക്യാട്രിയും സൈക്കോളജിയും കഴിഞ്ഞവരാണ് കിന്റര്‍ഗാര്‍ഡനില്‍ ക്ലാസെടുക്കുകയെന്നും എന്നാല്‍ ഇവിടെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും അപ്പോള്‍ കുട്ടികള്‍ക്കും അത്രയേ നിലവാരം ഉണ്ടാകുള്ളൂവെന്നുമായിരുന്നു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ ശ്രീനിവാസന് പറഞ്ഞത്.