തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പേരിൽ തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുനും യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി എംഎൽഎ രവി ചന്ദ്ര കിഷോർ റെഡ്ഡിക്കുമെതിരെ കേസെടുത്തു. എംഎൽഎ രവി ചന്ദ്ര കിഷോർ റെഡ്ഡിയുടെ വസതിക്ക് സമീപം ആൾക്കൂട്ടമുണ്ടാക്കിയെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എംഎൽഎ റെഡ്ഡി അല്ലു അർജുനെ ക്ഷണിച്ച് പരിപാടി നടത്തിയത്  മുൻകൂർ അനുമതി തേടാതെയാണ്. ആന്ധ്രയിൽ നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് പ്രഖ്യാപിച്ച 144 ലംഘിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. അതേസമയം താൻ തന്റെ സുഹൃത്തിന് പിന്തുണ നൽകാൻ വന്നതാണെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളല്ല താനെന്നും അല്ലു അർജുൻ വ്യക്തമാക്കി.


ALSO READ: സൂര്യയും ജോജുവും ഒന്നിക്കുന്നു; അണിയറയിൽ ഒരുങ്ങുന്നത് ബിഗ് ബഡ്ജറ്റ് ചിത്രം


അതേസമയം അല്ലു അർജുന്റെ ഇനി ഇറങ്ങാനിരിക്കുന്ന ചിത്രം ''പുഷ്പ 2''ആണ്.   2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക.2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.


എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷനത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു ചിത്രം. രണ്ടാം ഭാഗത്തില്‍ എന്തുസംഭവിക്കും എന്ന ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ചുകൊണ്ടവസാനിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.